ആളില്ലാത്ത വീട്ടില്മോഷണം: 10പവന് കവര്‍ന്നു
തിരൂരങ്ങാടി: ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം പത്ത് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കക്കാട് കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഹംസഹാജിയുടെ മകന് ശറഫുദ്ദീന്റ ഭാര്യ ഹബീബശഹര്ബാന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ശറഫുദ്ദീന്റെ ജ്യേഷ്ഠന്റ മകന് കാലത്ത് പത്രം എടുക്കാന്‍ വന്നപ്പോഴാണ് സംഭവം കണ്ടത്.
ശറഫുദ്ദീന്‍ ഓപ്പറേഷന് കഴിഞ്ഞത് കാരണം കഴിഞ്ഞ 25 > ീ തീയതി വീട് പൂട്ടി തലപ്പാറയുള്ള സഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ വന്നു പോയതാണ്. രണ്ട് നെക്ലൈസ്, ഒരു ചെയിന്‍, ആറ് മോതിരം, രണ്ട് സ്റ്റഡ് എന്നിവ ഉള്‍പ്പെടെ പത്ത് പവനോളം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്.
വീടിന്റെ താഴെ നിലയിലും മുകളിലുമായി എല്ലാ അലമാരകളും തുറന്നു മോഷ്ടാവ് സാധനങ്ങല്‍ വാരിയിട്ട നിലയിലാണ്.
മുകളിലത്തെ റൂമില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത് . മലപ്പുറം
ഫിംഗര്‍ പ്രിന്റര്‍ സെര്‍ച്ചര്‍ എന്‍.വി റുബീന, പോലീസ് ഫോട്ടോഗ്രാഫര്‍ വി.എസ് അനൂപ്, ഫോറന്‍സിക് എ. എസ്. ഐ.എം അബ്ദുല്‍ മജീദ് എന്നിവര്‍ സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു. തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തിയിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




