മുത്തലാഖില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും അമിത് ഷായുടെ ബ്ലാക്ക് മെയില്‍ തന്ത്രത്തില്‍ വീണു: ഡി.വൈ.എഫ് ഐ.
തേഞ്ഞിപ്പലം: മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ഹാജറാകാതിരുന്നത് അമിത്ഷായുടെ ബ്ലാക്ക് മെയില്‍ തന്ത്രത്തില്‍ വീണതിനാലാണെന്ന് ഡി.വൈ.എഫ് ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഡി.വൈ.എഫ് ഐ.നടത്തുന്ന ജാഥക്ക് മലപ്പുറം ജില്ലയിലെ കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വീകരണ ശേഷം വിളിച്ച് കൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റഹീം.
ഒരെ വിഷയത്തില്‍ തന്നെ തുടര്‍ച്ചയായി വീഴ്ച്ചയുണ്ടാകുന്നതെങ്ങിനെ. പണം നല്‍കിയും പ്രലോഭിപ്പിച്ചും ബ്ലാക്ക് മെയില്‍ തുടങ്ങി മൂന്ന് വിഷയങ്ങളിലാണ് അമിത് ഷാ എതിരാളികളെ നിശബ്ദമാക്കുന്നത്.ഇതില്‍ ഏതിലാണ് ലീഗ് ഉള്‍പ്പെട്ടതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്‍കിട ബിസ്നസ്സുകാരന് കൂടിയായ പി.വി അബ്ദുല്‍ വഹാബിനെയും പി.കെ കുഞ്ഞാലികുട്ടിയെയും എന്ത് ബ്ലാക്ക് മെയില്‍ രീതിയിലാണ് അമിത് ഷാ കുടുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കോണ്‍ഗ്രസും ലീഗും മോദിക്കും അമിത്ഷാകും മുമ്പില്‍ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




