വിദ്യാര്‍ഥിയെ വഴിയില്‍ ഇറക്കി വിട്ട കണ്ടക്ടര്‍ നിയമലംഘകനല്ല ഇനി റോള്‍ മോഡല്‍
മലപ്പുറം: വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ വഴിയില്‍ ഇറക്കിവിട്ടതിന് നല്ല നടപ്പിന് അയച്ച ബസ്കണ്ടക്ടര്‍ വി.പി സക്കീറലിയെ ആദരിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍മാലിക്. നിയമലംഘകനായല്ല സക്കീറലിയെ കാണുന്നതെന്നും മറ്റു ബസ് ജീവനക്കാര്‍ക്ക് മാതൃകയായിട്ടാണെന്നും കലക്ടര്‍ പറഞ്ഞു. തവനൂര്‍ ശിശുഭവനില്‍ കെയര്‍ ടെയ്കറായി ഏഴ് ദിവസം ജോലി ചെയ്ത അദ്ദേഹത്തിന്റെ സേവനം തൃപ്തികരമായിരുന്നുവെന്നും അത് കണക്കിലെടുത്താണ് ആദരിച്ചതെന്നും കലക്ടര്‍ പറഞ്ഞു. പത്ത് ദിവസം ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് കലക്ടര്‍ ഇടപെട്ട് ഏഴ് ദിവസമാക്കി കുറയ്ക്കുകയായിരുന്നു. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാര്‍ഥതയും സംബന്ധിച്ച് സുപ്രണ്ട് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഏഴ് ദിവസമാക്കി കുറച്ചത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ നിന്നും ശേഖരിച്ച തുകയും കലക്ടര്‍ അദ്ദേഹത്തിന് കൈമാറി. ശിശുഭവനില്‍ പോയ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് സക്കീറിന് ഈ തുക നല്കാന് ചൈല്ഡ്ലൈന് തീരുമാനിച്ചത്. ജൂലൈ 23ന് വൈകീട്ട് വേങ്ങരയിലാണ് വിദ്യാര്‍ഥിയെ സേ്റ്റാപ് മാറി ഇറക്കിയത്. സഹോദരനൊപ്പം യാത്ര ചെയ്ത കുട്ടിയെ മറ്റൊരു സ്റ്റോപില് ഇറക്കി വിട്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയായിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഹാരിസ് പഞ്ചിളി, ചൈല്ഡ്ലൈന് കോഡിനേറ്റര്‍മാരായ സിപി സലീം, അന്‍വര്‍ കാരക്കാടന്‍, കൗണ്‍സലര്‍മാരായ മുഹ്സിന് പരി, രജീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]