ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറത്തിന്റെ അഭിമാനമായ മുഹമ്മദ് സന്‍വീലിനും സഹപ്രതിഭകള്‍ക്കും സ്‌കൂളിന്റെ സ്നേഹാദരം

മലപ്പുറം: സോഫ്റ്റ് ബോള്‍ അണ്ടര്‍ 17 ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സന്‍വീലിന് സ്‌കൂളിന്റെ സ്നേഹാദരം. കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അഭിമാനമായ മുഹമ്മദ് സന്‍വീലിന് പിടിഎ.എസ്.എം.സി കമ്മറ്റികളുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ദേശീയപാതയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഹമ്മദ് സന്‍വീലിനേയും സംസ്ഥാന ടീമംഗങ്ങളായ വിസ്മയ, സുര്‍ജിത്, അബ്ദുള്‍ ഹസീബ് എന്നിവരേയും സ്വീകരിച്ചാനയിച്ചു. സ്‌കൂളിന്റെ കവാടത്തിലെത്തിയപ്പോള്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇറങ്ങി വന്ന് താരങ്ങളെ സ്വീകരിക്കാനെത്തി. ആഹ്ലാദരവങ്ങളോടെ നാസിക് ഡോളിന്റെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്പ്. സ്വീകരണ സമ്മേളനം പി.ടി.എ പ്രസിഡന്റ് വി.രമേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ വി.ബാലന്‍, കെ.എച്ച് റഷീദ്, തോമസ് മാളിയേക്കല്‍, ബീം കിഷോര്‍, പ്രമോദ്, അബ്ദുള്‍ നാസര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താരങ്ങള്‍ക്കുള്ള ഉപഹാരവും മുഹമ്മദ് സന്‍വീലിന് അധ്യാപകരും പിടിഎയും സമാഹരിച്ച തുകയും സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക്ക് സ്വാഗതവും കായികാധ്യാപകന്‍ പി. വിപിന്‍ നന്ദിയും പറഞ്ഞു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *