കാശ്മീര്‍ വിഭജനം അന്തസത്തക്ക് നിരക്കാത്ത നടപടിയെന്ന് മുസ്ലിംലീഗ്

മലപ്പുറം: ജമ്മുകാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ഭരണഘടനാപരിഛേദം 370 റദ്ദാക്കിയ കേന്ദ്ര നടപടി അന്തസത്തക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. സംഭവത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് സംബന്ധിച്ച പ്രമേയം മലപ്പുറത്ത് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അവതരിപ്പിച്ചു. ഭരണഘടനാ ശില്‍പികള്‍ വളരെ ദീര്‍ഘ വീക്ഷണത്തോടെ നിരന്തരമായ ആലോചനകള്‍ക്കു ശേഷമാണ് കാശ്മീറിന് പ്രത്യേക പദവി നല്‍കിയിരുന്നത്.
രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ കാശ്മീറില്‍ 10 ശതമാനം സാമ്പത്തിക സംവരണം എന്ന ബില്ലില്‍ മാത്രമാണ് അവതരണാനുമതി ഉണ്ടായിരുന്നത്. എന്നാല്‍ രാജ്യസഭയെ കബളിപ്പിച്ചുകൊണ്ട് ജമ്മുകാശ്മീരിനെ വിഭജിച്ച് രണ്ടാക്കുന്നതിനും 370 ാം വകുപ്പ് എടുത്തുകളയുന്നതിനുമുള്ള ധൃതി പിടിച്ച നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വളരെ ഗൗരവ പൂര്‍വമായ ഈ വിഷയം നേരത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തകയോ സഭയെ അറിയിക്കുകയോ ചെയ്യാതെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അഡ്വ. യു.എ ലത്തീഫ് പ്രമേയത്തെ പിന്താങ്ങി.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]