കുളിക്കുന്നതിനിടയില്‍ ഒമ്പതാംക്ലാസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

കുളിക്കുന്നതിനിടയില്‍  ഒമ്പതാംക്ലാസുകാരന്‍  കുളത്തില്‍ മുങ്ങി  മരിച്ചു

എടവണ്ണ: കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കുണ്ടുതോട് ചളിപ്പാടം നെല്ലിക്കുന്നിലെ പുള്ളിയില്‍ റഫീഖിന്റെ മകന്‍ ഹരീജ് മെഹജിബ് (14) ആണ് മുങ്ങി മരിച്ചത്. തിരുവാലി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്.എടവണ്ണ ചെമ്പക്കുത്ത് ജാമിഅക്ക് സമീപത്തെ പഞ്ചായത്ത്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് എടവണ്ണ എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മുങ്ങിയെടുത്ത് എടവണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജംഷീല (പടിഞ്ഞാറ്റുംമുറി). സഹോദരന്‍: അംറാസ്.

Sharing is caring!