കെ.എം. ബഷീറിന് ജന്മനാടിന്റെ കണ്ണീരില്‍ കൃതിര്ന്ന യാത്രാമൊഴി
മലപ്പുറം: കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം. ബഷീറിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് തിരൂര്‍ വാണിയന്നൂരിലെ വീട്ടിലെത്തിച്ചത്. പിന്നീട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പുലര്‍ച്ചെ അഞ്ചിന് കോഴിക്കോട് ചെറുവണ്ണൂര്‍ കണ്ടീത്താഴമലയില് മഖാം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. രണ്ടിടങ്ങളിലും ആയിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.
ഈറനണിഞ്ഞ കണ്ണുകളോടെയാണ് നാട് മൃതദേഹം ഏറ്റുവാങ്ങിയത്. ശാദുലി ഹാളില്‍ നടന്ന മയ്യത്ത് നമസ്കാരത്തിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്കി. അന്ത്യാ!*!ഞ്ജലി അര്‍പ്പിക്കാനും മയ്യത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനുമായി ആയിരങ്ങളാണ് എത്തിയത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ തവണകളായാണ് നമസ്കാരം നടന്നത്. മന്ത്രി കെ.ടി. ജലീല്‍ , എം.എല്‍.എമാരായ സി. മമ്മുട്ടി, വി. അബ്ദുറഹ്മാന്, സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് ഷറഫുദ്ദീന് ജമലുല്ലൈലി , എന്‍. അലി അബ്ദുള്ള, മജീദ് കക്കാട്, അബ്ദുറഹ്മാന് രണ്ടത്താണി, തിരൂര്‍ നഗരസഭ ചെയര്മാന് കെ.ബാവ തുടങ്ങി രാഷ്ര്ടീയ, മത, സാമൂഹിക രംഗത്തെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു. രാത്രി ഒരു മണിയോടെ കോഴിക്കോട് സിറാജ് ഹെഡ് ഓഫീസിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിന് പിതാവിന്റെ ദേശമായ വടകരയിലെ ചെറുവണ്ണൂര്‍ കണ്ടീത്താഴമലയില് മഖാം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]