ബലിപെരുന്നാള്‍: വാഴ്‌സിറ്റി പരീക്ഷകള്‍ പുനഃക്രമീകരിക്കണം: ഫ്രറ്റേണിറ്റി

ബലിപെരുന്നാള്‍:  വാഴ്‌സിറ്റി പരീക്ഷകള്‍  പുനഃക്രമീകരിക്കണം: ഫ്രറ്റേണിറ്റി

തേഞ്ഞിപ്പലം: ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ബലിപെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് 12, 13, 14 തിയ്യതികളില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇത് ഉടന്‍ പുനക്രമീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പരീക്ഷ മാറ്റി വെക്കുമെന്ന് വൈസ് ചാന്‍സലര്‍ ഫ്രറ്റേണിറ്റി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാല കണ്‍വീനര്‍ കെ.കെ അഷ്റഫ്, സംസ്ഥാന കാമ്പസ് സമിതി അംഗം ഹാദി ഹസ്സന്‍, നഈമ എന്നിവര്‍ സംബന്ധിച്ചു

Sharing is caring!