കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി: ജില്ലയില്‍ 365275കുടുംബങ്ങള്‍, ജില്ലയില്‍ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍ ഇവ…
മലപ്പുറം: 19764 രോഗികള്‍ക്ക് 15.1 കോടി രൂപയുടെ ചികിത്സ നല്കി. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ 65,275 കുടുംബങ്ങള്‍ അംഗങ്ങളായി. 19,764 രോഗികള്‍ക്ക് 15.1 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കുകയും ചെയ്തു. ആര്.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ അംഗങ്ങളായിരുന്ന 91 ശതമാനം കുടുംബങ്ങളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കാര്‍ഡ് കൈപ്പറ്റി. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് പഞ്ചായത്ത്/മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി ഓഗസ്റ്റ് 31 വരെ പദ്ധതിയില്‍ ചേരാം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഏപ്രില്‍ ഒന്നു മുതലാണ് നടപ്പിലാക്കി വരുന്നത്.
പദ്ധതിയില്‍ എങ്ങനെ അംഗമാകാം
മാര്‍ച്ച് 31 വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള എല്ലാ ആര്‍എസ്ബിവൈ- ചിസ് കുടുംബങ്ങള്‍ക്കും 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് പ്രധാനമന്ത്രിയുടെ കത്ത് കിട്ടിയ കുടുംബങ്ങള്‍ക്കുമാണ് പുതിയ പദ്ധതിയില്‍ ചേരുന്നതിനുള്ള യോഗ്യതയുള്ളത്. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. പദ്ധതിയില്‍ ചേരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഓരോ കുടുംബാംഗത്തിനും പ്രത്യേകം പേപ്പര്‍ കാര്‍ഡുകള്‍ നല്‍കും. കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് ഓഗസ്റ്റ് 31ന് മുമ്പ് എടുത്താല്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. മറ്റു അംഗങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന പക്ഷം കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരാണ് കൂട്ടിച്ചേര്‍ക്കാന്‍ വരുന്നതെങ്കില്‍ റേഷന്‍ കാര്‍ഡിലുള്ള അംഗവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഒരു കുടുംബം നല്‍കേണ്ടത്. പഞ്ചായത്ത്/മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി പദ്ധതിയില്‍ ചേരുന്നതിനും, പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതിനും റേഷന്‍കാര്‍ഡ്, നിലവിലുള്ള ആര്‍എസ്ബിവൈ – ചിസ്സ്മാര്ട്ട് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍കാര്‍ഡ് എന്നിവയുമായി നേരിട്ട്ഹാജരാകണം.
ജില്ലയില്‍ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
സര്‍ക്കാര്‍ ആശുപത്രികള്‍ : 1. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി , 2. നിലമ്പൂര്‍ ജില്ലാ ആശുപത്രി, 3. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, 4. തിരൂര്‍ ജില്ലാ ആശുപത്രി, 5. പൊന്നാനി താലൂക്ക് ആശുപത്രി, 6. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, 7. മലപ്പുറം താലൂക്ക് ആശുപത്രി, 8. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, 9. അരീക്കോട് താലൂക്ക് ആശുപത്രി, 10. വണ്ടൂര്‍ താലൂക്ക് ആശുപത്രി, 11. കൊണ്ടോട്ടി താലൂക്ക് ആശുപത്രി , 12. എടപ്പാള്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ , 13. പുറത്തൂര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ , 14. താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , 15. ഓമാനൂര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ , 16. ചുങ്കത്തറ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ,17. കാളികാവ് കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ , 18. മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , 19. എടവണ്ണ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍
സ്വകാര്യ ആശുപത്രികള്‍ : 1. എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രി, 2. എച്.എം.എസ് ഹോസ്പിറ്റല്‍ കോട്ടക്കല്‍, 3. പി.ജി ഹോസ്പിറ്റല്‍ നിലമ്പൂര്‍, 4. ഏലംകുളം ഹോസ്പിറ്റല്‍ നിലമ്പൂര്‍, 5. ഏറനാട് ഹോസ്പിറ്റല്എടക്കര, 6. ഇ.എം.സി. ഹോസ്പിറ്റല്‍ എടവണ്ണ, 7. ഏറനാട് ഹോസ്പിറ്റല്‍ മഞ്ചേരി, 8. രാജഗിരി ഹോസ്പിറ്റല്‍ എടവണ്ണ , 9. ബി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍, 10. നിസാര്‍ കാര്‍ഡിയാക് സെന്റര്‍ വളാഞ്ചേരി, 11. മൂന്നിയൂര്‍ നഴ്സിംഗ് ഹോം , 12. അഹല്യ കണ്ണാശുപത്രി മഞ്ചേരി, 13. അഹല്യസി കണ്ണാശുപത്രി കോട്ടക്കല്‍, 14. റെയ്ഹാന് കണ്ണാശുപത്രി എടപ്പാള്‍, 15. അല്‍ റെയ്ഹാന് കണ്ണാശുപത്രി കൊണ്ടോട്ടി, 16. ഇമ്രാന്‍സ് കണ്ണാശുപത്രി ചെമ്മാട്, 17. അല്‍ മനാറ കണ്ണാശുപത്രി തിരൂര്‍ .18 .പീപ്പിള്‍സ് ഹൊസ്പിറ്റല് പൂക്കോട്ടുപാടം, 19. അല്‍ സലാമ കണ്ണാശുപത്രി പെരിന്തല്‍മണ്ണ, 20. ഇഖ്റാ ഹോസ്പിറ്റല്‍ വാഴക്കാട്
പഞ്ചായത്ത് തല കാര്‍ഡ് വിതരണ ക്യാമ്പുകളെക്കുറിച്ച് അറിയുന്നതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. നിലമ്പൂര്‍, വണ്ടൂര്‍-8086026026, അരീക്കോട് -9142169505, കാളികാവ് -8590572353, മലപ്പുറം, മങ്കട-9895029502, പെരിന്തല്‍മണ്ണ -9946847896, കൊണ്ടോട്ടി, താനൂര്‍ -9847792707, തിരൂരങ്ങാടി, വേങ്ങര -9995599259, കുറ്റിപ്പുറം-7012725402, പൊന്നാനി, തിരൂര്‍, പെരുമ്പടപ്പ്-9747566319, 9526139166. പരാതികള്‍ക്ക് 9946100378, 9633574559 എന്നീ നമ്പറുകളില്‍ വിളിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 18002002530, 18001212530 എന്നീടോള് ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]