പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മുസ്ലിംലീഗില്‍ പല ഗ്രൂപ്പുകള്‍ ഉണ്ടാകുമായിരുന്നു: ജോണി ലൂക്കോസ്

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മാര്‍ഗദര്‍ശി ഉണ്ടായിരുന്നില്ലെങ്കില്‍ മുസ്ലിം ലീഗില്‍ പല ഗ്രൂപ്പുകള്‍ ഉണ്ടായേനെയെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. പി കെ കുഞ്ഞാലിക്കുട്ടി ഗ്രൂപ്പ്, എം കെ മുനീര്‍ ഗ്രൂപ്പ് എന്നിങ്ങനെ കേരള കോണ്‍ഗ്രസിന്റെ നിലയിലേക്ക് മുസ്ലിം ലീഗ് പോകുമായിരുന്നു.
പാണക്കാട്ടെ തങ്ങള്മാര് പറയുന്നതിനപ്പുറം ഒന്നും തനിക്കും, കുഞ്ഞാലിക്കുട്ടിക്കും ഇല്ലെന്ന് തിരിച്ചടിച്ച് എം കെ മുനീര്‍. തങ്ങള്മാര് നടക്കാന്‍ പറഞ്ഞാല്‍ നടക്കാനും, ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കാനുമുള്ള രാഷ്ട്രീയമേ താനടക്കം ഉള്ള പ്രവര്ത്തകര്ക്കുള്ളുവെന്നും അദ്ദേഹം ജോണി ലൂക്കോസിനുള്ള മറുപടിയില്‍ പറഞ്ഞു. തങ്ങള്‍ കുടുംബത്തിലെ ഉപ്പും, ചോറും തിന്നാണ് താനും, കുഞ്ഞാലിക്കുട്ടിയുമൊക്കെ വലുതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]