ശിഹാബ് തങ്ങളുടെ ഓര്‍മ്മയില്‍ നാളെ പാണക്കാട് ജനകീയ സംഗമം

ശിഹാബ് തങ്ങളുടെ ഓര്‍മ്മയില്‍ നാളെ പാണക്കാട് ജനകീയ സംഗമം

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പത്താം ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ നാളെ രാവിലെ പത്ത് മണിക്ക് ‘ഓര്‍മ്മകളിലെ 10 വര്‍ഷങ്ങള്‍’ ഓര്‍ത്തെടുക്കാന്‍ പാണക്കാട്ടെ മുറ്റത്ത് ഒത്തു ചേരും.
2009 ഓഗസ്റ്റ് ഒന്നിനായിരുന്നു തങ്ങള്‍ വിടവാങ്ങിയത്. 1975 സെപ്റ്റംബര്‍ 1 മുതല്‍ മരണം വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച തങ്ങള്‍ ജാതി മത ഭേദമന്യേ കേരള സമൂഹത്തിന്റെ ആശാ കേന്ദ്രമായി മാറിയിരുന്നു.

ഇന്നത്തെ ഒത്തു ചേരല്‍ ചടങ്ങ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും, സാദിഖലി ശിഹാബ് തങ്ങള്‍,പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബശീര്‍, എം.പി, പി.വി. അബ്ദുല്‍ വഹാബ്, എം.പി, അബ്ബാസലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് സമദാനി, സംവിധായകന്‍ ജയരാജ്, കെ.പി.എ. മജീദ്, ഡോ. എം.കെ.മുനീര്‍, സ്വാമി ഗുരു രത്‌ന ജ്ഞാന തപസ്വി ,ആര്യാടന്‍ മുഹമ്മദ്, പാലൊളി മുഹമ്മദ് കുട്ടി, എം.എന്‍. എം.നാഫേല്‍ ശ്രീലങ്ക, മുഹമ്മദ് റഈസ് ബിന്‍ നൂറുദീന്‍, മലേഷ്യ, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ടി.പി. അബ്ദുല്ലക്കോയ മദനി, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി, ജോണി ലുക്കോസ്, പി.എം.എ ഗഫൂര്‍, നവാസ് പാലേരി, എം.എല്‍മാര്‍, ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍,വിവിധ പോഷക സംഘടന ഭാരവാഹികള്‍, തങ്ങളുടെ സഹപാഠികള്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അവരുടെ അനുഭവങ്ങള്‍ പങ്ക് വെക്കും.

Sharing is caring!