കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ഇനി വധശിക്ഷവരെ നല്‍കാവുന്ന കുറ്റം

കുട്ടികള്‍ക്ക് നേരെയുള്ള  ലൈംഗികാതിക്രമം ഇനി വധശിക്ഷവരെ  നല്‍കാവുന്ന കുറ്റം

ന്യൂഡെല്‍ഹി: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ പാസായി. കുട്ടികള്‍ക്ക് നേരെയുണ്ടാവുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വധശിക്ഷവരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.

ജനുവരി എട്ടിന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ പാസാക്കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും.

Sharing is caring!