കലക്‌ട്രേറ്റിലെ പരാതിപ്പെട്ടി തുറന്നു: നാലു പരാതികള്‍
മലപ്പുറം: ജില്ലാ അഴിമതി നിവാരണ സമിതി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു പരിശോധിച്ചു. നാല് പരാതികള്‍ ലഭിച്ചു. ടൂറിസം കേന്ദ്രത്തിലെ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ജീവനക്കാരുടെ പെരുമാറ്റം, ജില്ലാ സിവില്‍ സര്‍വ്വീസ് മീറ്റ് എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. പരാതികള്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടിനും അടിയന്തര നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനും റിപ്പോര്‍ട്ട് തേടാനും അഴിമതി നിവാരണ സമിതി യോഗത്തില്‍ തീരുമാനമെടുത്തു. എ.ഡി.എം. മെഹറലി എന്‍.എം ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗമായ റിട്ട.ജില്ലാ ജഡ്ജ്. പി.നാരായണന്‍കുട്ടി മേനോന്‍, കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ മുഹമ്മദാലി പി.പി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




