‘മത സൗഹാര്‍ദത്തിന്റെ മലപ്പുറം പെരുമ’ മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകരോടൊപ്പം എസ്.വൈ.എസ് ചര്‍ച്ചാ സംഗമം നടത്തി

‘മത സൗഹാര്‍ദത്തിന്റെ മലപ്പുറം പെരുമ’ മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകരോടൊപ്പം എസ്.വൈ.എസ് ചര്‍ച്ചാ സംഗമം നടത്തി

മലപ്പുറം: മതസൗഹാര്‍ദത്തിന്റെ മലപ്പുറം പെരുമ എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ചര്‍ച്ചാ സംഗമം നടത്തി. എസ്.വൈ.എസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മത സൗഹാര്‍ദ മുഖം പുറം ലോകമറിയിക്കുന്നതില്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മലപ്പുറത്തിന്റെ സാഹോദര്യം മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന മഴവില്‍ കോ-ഓര്‍ഡിനേറ്റര്‍ എം.കെ.എം സ്വഫ് വാന്‍ വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്്മാന്‍ വടക്കേമണ്ണ, മുസ്തഫ കൂടല്ലൂര്‍(മനോരമ), അലവിക്കുട്ടി (മാതൃഭൂമി), ശ്രീകാന്ത് (ദേശാഭിമാനി), വി.പി.നിസാര്‍ (മംഗളം), കമറുദ്ധീന്‍ (സിറാജ്), ലാലു (മലബാര്‍ വിഷന്‍), സന്തോഷ് ക്രിസ്റ്റി (മലപ്പുറ ലൈഫ്), സ്വാലിഹ് (കൈരളി), രമേഷ് (കേരള വിഷന്‍), സമീര്‍ കല്ലായി, പി.എ അജ്മല്‍ (വീക്ഷണം) എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!