ദേശീയ വഖഫ് അവാര്‍ഡ് നേടിയ കൊല്ലൂര്‍വിള മുസ്ലിംജമാഅത്തിന്റെ ചീഫ് ഇമാം മലപ്പുറത്തുകാരന്‍

ദേശീയ വഖഫ് അവാര്‍ഡ്  നേടിയ കൊല്ലൂര്‍വിള  മുസ്ലിംജമാഅത്തിന്റെ  ചീഫ് ഇമാം  മലപ്പുറത്തുകാരന്‍

മലപ്പുറം: ദേശീയ വഖഫ് അവാര്‍ഡ് നേടിയ കൊല്ലൂര്‍വിള മുസ്ലീം ജമാഅത്ത് ഇമാം മലപ്പുറത്തെ യുവ പണ്ഡിതന്‍. കേരളത്തിലെ ഏറ്റവും വലിയ മഹല്ലത്തിന്റെ ചീഫ് ഇമാം മന്‍സൂര്‍ ഹുദവി പാതിര മണ്ണയാണ്. രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ മികച്ച പരിപാലനത്തിനും മഹല്ല് ശാക്തീകരണ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ദേശീയ വഖഫ് പരിപാലന അവാര്‍ഡിനായി കേരളത്തില്‍ നിന്ന് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള മുസ്ലീം ജമാഅത്തിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മഹല്ലാണ് കൊല്ലൂര്‍വിള, അയ്യായിരത്തിലധികം വിശ്വാസികള്‍ക്ക് ഒരേ സമയം പ്രാര്‍ഥിക്കാനുള്ള വിശാലമായ മസ്ജിദു ഉള്‍കൊള്ളുന്ന മഹല്ലത്തിന്റെ കിഴില്‍ അന്താരാഷ്ര്ട നിലവാരമുള്ള വിവിധ വിദ്യാഭ്യാസ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കള്‍ ലാഭകരവും മികച്ച വരുമാനവുമുള്ള മേഖലകള്‍ക്കായി മാറ്റി വെച്ച് മഹല്ലത്തിനെ സാമൂഹ്യമായും സാമ്പത്തികമായും ശക്തിപ്പെടുത്തി, കോടിക്കണക്കിന് രൂപ വാര്‍ഷിക വരുമാനമുള്ള മഹല്ലിനു കിഴില്‍ മുപ്പതിലധികം മസ്ജിദ്, മദ്‌റസകള്‍, സ്‌കൂള്‍, കോളജ്, ആതുരാലയങ്ങള്‍, പ്രീ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ വഖഫ് മുതവല്ലി സമ്മേളനത്തില്‍ വെച്ച് കേന്ദ്ര ന്യൂനപക്ഷ, വഖഫ്, ഹജ് കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി യില്‍ നിന്ന് ജമാഅത്ത് സെക്രട്ടറി ഹാജി എ. അബ്ദുല്‍ റഹ്മാനും ചിഫ് ഇമാം പാതിര മണ്ണ മന്‍സൂര്‍ ഹുദവിയും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്‌ലിം ജമാഅത്തിന്റെ (മഹല്ല്) ചീഫ് ഇമാമായി സേവനം ചെയ്യുന്നത് മലപ്പുറം ജില്ല പാതിര മണ്ണയിലെ പാരമ്പര്യ പണ്ഡിത കുടുംബത്തിലെ അംഗമായ പി.കെ. മന്‍സൂര്‍ ഹുദവിയാണ്. വിശാര തൊടി മാനു മുസ്ല്യാരുടെ പേരമകനും,
രാമപുരം മഹല്ല് ഖാദിയായിരുന്ന പരേതനായ പി.കെ. അബ്ബ്ദുല്‍ ജബ്ബാര്‍ ഫൈസിയുടെ മകനുമാണ് മന്‍സൂര്‍ ഹുദവി.

Sharing is caring!