കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ്

കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളിക്കെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ്.
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിക്കായി പോരാടിയതിന്റെയും പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെയും പേരിലാണ് നൗഷാദ് രക്തസാക്ഷിയായത്. പിണറായിക്ക് സ്തുതി പാടുന്ന സി.പി.എമ്മിന്റെ അടിമകളെ പോലെയല്ല കോണ്‍ഗ്രസുകാര്‍. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

Sharing is caring!