ഐ.എസില്‍ ചേര്‍ന്ന മലപ്പുറം വട്ടംകുളം സ്വദേശി കൊല്ലപ്പെട്ടു
മലപ്പുറം: ഐ.എസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി കൊല്ലപ്പെട്ടു. 2017ല്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ പഠനത്തിനിടെ നാടുവിട്ട മുഹമ്മദ് മുഹസിന്(22)ആണ് അഫ്ഗാനിസ്ഥാനത്തില്വെച്ചു അമേരിക്കന്‍ ആളില്ലായുദ്ധവിമാനത്തിന്റെ അക്രമണത്തില്കൊല്ലപ്പെട്ടതെന്ന് മുഹ്സിന്റെ സഹോദരിക്ക് അഫ്ഗാനിസ്ഥാനില്‍നിന്നും സന്ദേശം ലഭിച്ചത്. തൃശൂരിലെ സ്വകാര്യ എന്‍ജിനിയറിംങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന മുഹസിനെ 2017ഒക്ടോബര്‍ മാസം മുതലാണ് കാണാതായത്. കോളജില്‍നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്രക്കു പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍നിന്നും പോയത്. പിന്നീട് മുഹ്സിനെ കുറിച്ചു വീട്ടുകാര്‍ക്കു യാതൊരു വിവരം ലഭിച്ചിട്ടില്ല. യുവാവിനെ കാണാതായതിനെ തുടര്‍ന്നു പിതാവിന്റെ പരാതിയില്‍ 2017ഒകേ്ടാബര്‍ 20ന് ചങ്ങരംകുളംപോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.
മരണം സാധൂകരിക്കുന്ന രീതിയിലുള്ള മറ്റൊരു ഫോട്ടോയും സഹോദരിയുടെ ഫോണിലേക്ക് ഇതെ നമ്പറില്‍നിന്നും അയച്ചുകൊടുത്തിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് പോലീസും സംഭവം യാഥാര്‍ഥ്യമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിലെ ഖൊറൂസാനിലെ ഐ.എസിന്റെ പ്രധാന കമാന്‍ഡന്റായ പാക്കിസ്ഥാനിയായ ഹുസൈഫയോടൊപ്പമാണ് അക്രത്തില്‍ മുഹസിനും കൊല്ലപ്പെട്ടതെന്നാണു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




