ലോകസഭാ തെരഞ്ഞെടുപ്പില്‍ നമ്മളെ തോല്‍പ്പിച്ചത് നാം തന്നെ: പി.വി അന്‍വര്‍
നിലമ്പൂര്‍.പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ നമ്മളെ തോല്പിച്ചത് നാം തന്നെയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ, നിലമ്പൂരില്‍ കുഞ്ഞാലി അമ്പതാം ചരമ വാര്‍ഷികം,സിഐടി യു രൂപവത്കരണത്തിന്റ സുവര്‍ണ ജൂബിലി എന്നിവയോടനുബന്നിച്ചു നടത്തിയ ജില്ലാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.
ക്ഷേമപെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി വീട്ടില്പോയവര് പോളിങ് ബൂത്തിലെത്തിയപ്പോള്‍ ഇക്കാര്യം ഓര്‍ത്തില്ല. അവര്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയായിരുന്നു. ജാതി മത ചിന്തകള്‍ സിപിഎം പ്രവര്‍ത്തകരെയും ബാധിച്ചു തുടങ്ങി. തോല്‍വിയുടെ കാരണങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പാര്‍ട്ടി നേതാക്കളെ വൃക്തിഹത്യ ചെയ്യാന്‍ വ്യാപക ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍
രാഷ്ട്രീയം മറന്ന് ഒന്നിക്കണം: പാലോളി
ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ അവര്‍ക്കെതിരെ ചിന്തിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. പലരാഷ്ട്രീയപാര്ട്ടിക്കാരായാലും ം വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളുള്ളവരായാലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് ഒന്നിച്ച് അണിനിരക്കേണ്ട അവസ്ഥയാണുള്ളത്. അല്ലെങ്കില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യംപോലും നഷ്ടമാകുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരില്‍ കുഞ്ഞാലി അമ്പതാം ചരമ വാര്‍ഷികം,സിഐടി യു രൂപവത്കരണത്തിന്റ സുവര്‍ണ ജൂബിലി എന്നിവയോടനുബന്നിച്ചു നടത്തിയ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മോദി വീണ്ടും അധികാരമേറ്റപ്പോള്‍ മുമ്പത്തേക്കാള്‍ കടുത്ത ജനദ്രോഹ നടപടികള്‍ക്കാണ് തുനിയുന്നതെന്നും കുറ്റപ്പെടുത്തി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയവ മുസ്ലിം ലീഗ് സ്പോണ്‍സേഡ് സംഘടനകളാണെന്നും ആരോപിച്ചു. ജോര്‍ജ് കെ ആന്റണി ആധ്യക്ഷം വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി, ഇ,എന്‍ മോഹന്‍ദാസ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശശികുമാര്‍, പി.വി അന്‍വര്‍ എം.എല്‍.എ,
ഇ.പി.ഉമ്മര്‍,ഇ. പത്മാക്ഷന്,കൂട്ടായി ബഷീര്‍, അനില്‍ ചേലേമ്പ്ര,പി.കെ സൈനബ,മാട്ടുമ്മല്‍ സലീം എന്നിവര്‍ പ്രസംഗിച്ചു.ഡോ.റൗഫ് വരച്ച രേഖാചിത്രങ്ങള്‍ പാലൊളി മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ചു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]