ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം മുതവല്ലൂര്‍ സ്വദേശി സലാമിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും

ദളിത് പെണ്‍കുട്ടിയെ  പീഡിപ്പിച്ച മലപ്പുറം മുതവല്ലൂര്‍ സ്വദേശി  സലാമിന്  ജീവപര്യന്തം  തടവും  മൂന്നു ലക്ഷം  രൂപ പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ പ്രത്യേക കോടതി ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുതുവല്ലൂര്‍ വിളയില്‍ കമ്മാമ്പറ്റ അബ്ദുല്‍ സലാം (37) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. 2013 ഫെബ്രുവരി 15നാണ് കേസിന്നാസ്പദമായ സംഭവം. തോട്ടിന്‍ കരയില്‍ കുളിച്ചു കൊണ്ടിരിക്കയായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്യുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടക്കുന്ന പക്ഷം സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും പിഴയടക്കാത്തപക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഏഴു വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിക്ക് നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി.

Sharing is caring!