ഒരുകിലോ സ്വര്‍ണം കൊണ്ടുവരുന്നത് കസ്റ്റംസിന് ഒറ്റിക്കൊടുത്താല്‍ ഒന്നരലക്ഷം പാരിതോഷികം

മലപ്പുറം: ഗള്‍ഫിനിന്നും ഒരുകിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്നാല്‍ ലാഭം മൂന്നരലക്ഷംരൂപ, ഒരുകിലോ സ്വര്‍ണം കൊണ്ടുവരുന്നത് കസ്റ്റംസിന് ഒറ്റിക്കൊടുത്താല്‍ ഒറ്റുകാരന് നല്‍കുന്നത് ഒന്നരലക്ഷം രൂപയുടെ പാരിതോഷികം,
കരിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഒറ്റുകാര്‍ക്ക് നല്‍കിയത് 20ലക്ഷംരൂപയുടെ പാരിതോഷികം,
സ്വര്‍ണത്തിന്റെ കസ്റ്റംസ് നികുതി കേന്ദ്ര സര്‍ക്കാര്‍ രണ്ടു ശതമാനം വര്‍ധിച്ചതോടെയാണ് കേരളത്തിലെ വിമാനത്തവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണക്കടത്ത് വ്യാപകമായതായി റിപ്പോര്‍ട്ടുള്ളത്. ഇതിനാല്‍ വിമാനത്തവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്, നികുതി വര്‍ധിപ്പിച്ചതോടെ ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ നിലവില്‍ മൂന്നരലക്ഷം രൂപയാണ് അധികലാഭം ലഭിക്കുന്നത്,ഇതിനാല്‍തന്നെയാണ് സാധാരണ സ്വര്‍ണക്കത്ത് കുറവുള്ള ഈസമയത്തും വന്‍തോതില്‍ സ്വര്‍ണം കടത്ത് നടക്കുന്നതെന്നും ഇതിനു പിന്നില്‍ പ്രത്യേക ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് പറയുന്നു.
സാധാരണഗതിയില്‍ ജുലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായതിനാല്‍ വിമാനടിക്കറ്റ് വില വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണക്കടത്ത് കാര്യമായി നടക്കാറില്ല, എന്നാല്‍ മൂന്‍വര്‍ഷങ്ങളിനെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ കേസുകളാണ് ഈസമയത്ത് കരിപ്പൂരില്‍ ഉള്‍പ്പെടെ പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥന് പറഞ്ഞു.നിലവില്‍ സ്വര്‍ണക്കടത്ത് വിവരം രഹസ്യമായി കസ്റ്റംസിനു നല്കുന്ന ചെറിയൊരു വിഭാഗം ആളുകളാണ് സ്വര്‍ണക്കടത്ത് പിടികൂടാന്‍ അധികൃതരെ സഹായിക്കുന്നത്, ഇവര്‍ക്ക് കസ്റ്റംസ് പാരിതോഷികങ്ങളും നല്‍കിവരുന്നുണ്ട്, ഒരു കിലോസ്വര്‍ണം കടത്തുന്നത് അടയാള സഹിതം അധികൃതര്‍ക്ക് വിവരം കൈമാറിയാല്‍ ഇവര്‍ക്ക് ഒന്നര ലക്ഷംരൂപയാണു നിലവില്‍ പാരിതോഷികം നല്‍കുന്നത്, കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും ഇത്തരത്തില്‍ 20ലക്ഷംരൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാരിതോഷികം നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫില്‍ നിന്ന് വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന സ്വര്‍ണക്കടത്തിന് സ്വര്‍ണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വര്‍ണക്കട്ടികളും ബിസ്ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തില്‍ കലര്‍ത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാര്‍ കാരിയര്‍മാര്‍ മുഖേന സ്വര്‍ണം കടത്തുന്നത്.
കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വര്‍ണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അടുത്തകാലത്താണ് സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കിയുള്ള കടത്ത് വ്യാപകമായത്, മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം ബെല്റ്റൂപത്തിലാക്കി അരയില്കെട്ടുകയോ, കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തും അടക്കം ഒളിപ്പിച്ചാണ് കടത്തുന്നത്, സ്ത്രീ കാരിയര്‍മാര്‍ ഇവരുടെ ബ്രാക്ക് ഉള്ളില്‍ പ്രത്യേക പൊതിയാക്കിവരെ കടത്താന്‍ ശ്രമിച്ചതും പിടികൂടി, ഇതിന് പുറമെ സ്ത്രീകളുടെ നാപ്കിന് പാഡ്പോലെ രൂപംമാറ്റിയും കടത്ത് നടക്കുന്നുണ്ട്, പിടിക്കപ്പെടുന്നതിനെക്കോള് എത്രയോ ഇരട്ടി കടത്തിയിട്ടുണ്ടാകുമെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. അതേ സമയം സ്വര്‍ണം മിശ്രിത രൂപത്തലാക്കി പ്ലാസ്റ്റിക് പാക്കറ്റില്പൊതിഞ്ഞ് കാലിനുള്ളിലെ സോക്സില്‍ ഒളിപ്പിച്ചും മലദ്വാരത്തില്ഒളിപ്പും കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കരിപ്പൂരില്‍നിന്നും പിടികൂടി,
വെള്ള നിറത്തിലിലുള്ള ചെറിയ കുമിളകളാക്കിയാണ് സ്വര്‍ണം മലദ്വാരത്തില്ഒളിപ്പിച്ചത്. പാല്‍പ്പൊടി ടിന്നിനകത്തും,ടോയ്സിനകത്തും ഒളിപ്പിച്ച് കടത്തിയ 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി മിനിഞ്ഞാന്നും രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയിലായിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി