അഡ്വ. ആളൂരും, ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറികൂടിയും അഭിഭാഷകനുമായ അഡ്വ. യു.എ ലത്തീഫും തമ്മില്‍ കോടതിയില്‍ വാഗ്വാദം

അഡ്വ. ആളൂരും, ലീഗ് മലപ്പുറം  ജില്ലാ ജനറല്‍ സെക്രട്ടറികൂടിയും  അഭിഭാഷകനുമായ അഡ്വ. യു.എ  ലത്തീഫും തമ്മില്‍ കോടതിയില്‍  വാഗ്വാദം

മലപ്പുറം: വളാഞ്ചേരി എല്‍.ഡി.എഫ് കൗണ്‍സിലറുടെ പീഡനക്കേസ് കോടതി വാദംകേള്‍ക്കുന്നതിനിടെ പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂരും, മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി കൂടിയായ അഡ്വ. യു.എ ലത്തീഫും കോടതിയില്‍ വാഗ്വാദം.
കേസില്‍ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആളൂര്‍ കോടതിയില്‍ ആരോപിച്ചതോടെയാണ് ഇതിനെ എതിര്‍ത്ത് ലീഗ് നേതാവും അഭിഭാഷകനുമായ യൂ.എ ലത്തീഫ് പ്രതികരിച്ചത്, ആനാവശ്യവാദം കോടതിയില്‍വേണ്ടെന്നും കേസിനെ വഴിമാറ്റാന്‍ അനുവദിക്കരുരെന്നും ലത്തീഫ് കോടതിയോട് ആവശ്യപ്പെട്ടു, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണു ഇരുവരും തമ്മില്‍ കോടതിയില്‍ വാക്കേറ്റമുണ്ടായത്, കേസ് കഴമ്പില്ലെന്നുംമുസ്ലിംലീഗ് കേസിനെ രാഷ്ട്രീയപരമായി മുതലെടുക്കുകയാണെന്നുമാണ് ആളൂര്‍ വാദിച്ചത്, എന്നാല്‍ ഒരു രാഷ്ട്രീയ മുതലെടുപ്പും ഇതില്‍ ഇല്ലെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും ഇരക്കുവേണ്ടി യു.എ.ലത്തീഫും വാദിച്ചു, ഇതോടെ രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് കേസ് പരിഗണിച്ച ജഡ്ജ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇരുവര്‍ക്കും മുന്നറിയിപ്പു നല്‍കി.
ഇരുവരുടേയും വാദംകേട്ട കോടതി വളാഞ്ചേരി നഗരസഭ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ആഗസ്റ്റ് അഞ്ചിന് പരിഗണിക്കാന്‍ മാറ്റിവെച്ചു. വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇതേ കോടതി നേരത്തെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്.
അതേ സമയം കേസിലെ ഒന്നാംപ്രതിയായ എല്‍.ഡി.എഫ് കൗണ്‍സിലറെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും പണവും, സ്വത്തും നല്‍കാമെന്ന് പറഞ്ഞാണു കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നത്,
വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ സി.പി.എം കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ധീന്‍ പ്രതിയായ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തന്നെ രേഖാമൂലം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രേഖാമൂലം പരാതിയും നല്‍കിയിരുന്നു. പുറമെ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിനിരയായ 17കാരിയെ സ്വാധീനിക്കുന്നതായും പരാതിയില്‍ ഉണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കുട്ടി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം കുട്ടിയുമായി സി.ഡബ്ല്യു.സി ഇന്നലെ മഞ്ചേരിയില്‍ നടത്തിയ സിറ്റിംങില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നയാളുകള്‍ എത്തിയതായി ആരോപണം ഉയര്‍ന്നു. സംഘം കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കേണ്ടത് പോലീസാണെന്നും സിറ്റിംങ് നടക്കുന്ന കേന്ദ്രത്തിന്റെ പരിസരത്ത് ഒത്തുതീര്‍പ്പിനുള്ളവര്‍ എത്തിയതായി അറിയില്ലെന്നും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നുവേണം കരുതാന്‍. പൊലീസിന്റെ അലംഭാവം ആണിത്. ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കേസന്വേഷിക്കുന്ന വളാഞ്ചേരി പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്ന് പീഡനത്തിനിരയായ 17കാരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സിറ്റിംങില്‍ മൊഴി നല്‍കി. ഇക്കാര്യം സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയിട്ടുമുണ്ട്. ഇതോടെ കുട്ടിയുടെ സംരക്ഷണ ചുമതല സ്‌പെഷ്യല്‍ പൊലീസ് ജുവനല്‍ യൂണിറ്റിലെ ഡിവൈഎസ്പിക്ക് കൈമാറിയതായി സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേശ് ഭാസ്‌കര്‍ പറഞ്ഞു.
അതേ സമയം ഇരയായ കുട്ടിയെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷയും കുട്ടിയുടെ താല്‍പര്യവും പരിഗണിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം. അഞ്ച് നിബന്ധനകള്‍ മുന്‍നിര്‍ത്തിയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്. കുട്ടിയോ രക്ഷിതാക്കളോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കരുത്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തി വിദ്യാഭ്യാസം നല്‍കണം. കുട്ടിക്ക് ആവശ്യമെങ്കില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പൊലീസ് ജുവനൈല്‍ യൂണിറ്റിലെ ഡി വൈ എസ് പി സംരക്ഷണം നല്‍കണം, കുട്ടി ഭീഷണിയോ സമ്മര്‍ദമോ നേരിട്ടാല്‍ ഡി വൈ എസ് പി റിപ്പോര്‍ട്ട് നല്‍കണം. ഏതെങ്കിലും ഒരു നിര്‍ദേശം ലംഘിക്കപ്പെട്ടാല്‍ കുട്ടിയെ വീണ്ടും മഞ്ചേരിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ അഞ്ച് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്. അതേ സമയം കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നു മാറ്റുന്നതില്‍ ദുരൂഹതയുള്ളതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്‌സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്‍, രണ്ടാം പ്രതി വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37) എന്നിവര്‍ ഒളിവിലാണ്.
കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയിരുന്നു. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.

Sharing is caring!