താനൂര്‍ മോര്യാകാപ്പ് നവീകരണ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
താനൂര്‍: അറുപത്തി രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ താനൂര്‍ മോര്യാകാപ്പ് പദ്ധതി യാഥാര്ത്ഥ്യത്തിലാവുന്നു. 5.5 കോടി രൂപയുടെ പദ്ധതിക്ക് കൃഷി വകുപ്പ് മന്ത്രി അംഗീകാരം നല്കി. വി.അബ്ദുറഹിമാന് എംഎല്‍എ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്പെഷ്യല്‍ ഓഫീസര്‍ ഇറിഗേഷന്‍ വകുപ്പ് എക്സി.എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെയും കൃഷി വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. യോഗത്തില്‍ താനൂര്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു. സംസ്ഥാനത്തെ ആദ്യ ജലസേചന നിയമ വകുപ്പ് മന്ത്രി. ജസ്റ്റിസ്.വി.ആര്.കൃഷ്ണയ്യരുടെ കാലം മുതല്‍ ഈ നാട് കാത്തിരിക്കുന്ന പദ്ധതിയാണ് അടുത്ത വേനല്‍ക്കാലത്തോടെ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്നതും തിരൂര്‍ തിരൂരങ്ങാടി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്നതുമായ 1300 ഏക്കറിലധികം വരുന്ന കൃഷിഭൂമിയാണ് ഇതോടു കൂടി കാര്‍ഷിക യോഗ്യമാവുക.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]