വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ കടിച്ചു

വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ  കടിച്ചു

എടപ്പാള്‍: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ തെരുവു നായ കടിച്ചു. അയിലക്കാട് ദുബായ് പ്പടിയില്‍ തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് സംഭവം. പരിക്കേറ്റ ആയിഷ (4) യെയും അഞ്ചു വയസുകാര നെയും തിരൂരിലെ താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം മഞ്ചേരി നഗരത്തിലെ റോഡുകള്‍ തെരുവുനായകള്‍ കൈയടക്കിയതോടെ രാത്രികാല യാത്ര ദുരിതമായി. തുറക്കല്‍-രാജീവ് ഗാന്ധി ബൈപ്പാസ്, കച്ചേരിപ്പടി സ്റ്റാന്‍ഡ്, ചെങ്ങണ ബൈപ്പാസ്, മെഡിക്കല്‍ കോളേജ് പരിസരം, മേലാക്കം എന്നിവടങ്ങളിലാണ് നായശല്യം കൂടുതലായുള്ളത്. തുറക്കല്‍ ബൈപ്പാസിലൂടെ കടന്നുപോകുന്ന ചെറുവാഹനങ്ങള്‍ക്ക് പുറകെ നായകള്‍ കൂട്ടമായി ഓടുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് ഇതുവഴി പോകാനാവാത്ത സ്ഥിതിയാണുള്ളത്. മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍സമയത്തും നായശല്യം രൂക്ഷമാണ്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുറത്തേക്കിറങ്ങാനാവുന്നില്ല. വഴിയോരങ്ങളില്‍ ഇറച്ചിമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതാണ് നായകള്‍ കൂട്ടംകൂടാന്‍ കാരണമാകുന്നത്. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള നഗരസഭയുടെ ശ്രമം ഫലവത്തായില്ല. മാലിന്യം വലിച്ചെറിയുന്നത് നിയന്ത്രിക്കാനും നടപടിയില്ല. തെരുവുനായ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് കൗണ്‍സിലര്‍ കെ ഫിറോസ് ബാബു നഗരസഭാധ്യക്ഷക്ക് നിവേദനം നല്‍കി.

Sharing is caring!