നിലമ്പൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറെ മയക്കുമരുന്ന് കേസിലെ പ്രതി വെടിവെച്ചു

നിലമ്പൂര്‍ എക്സൈസ്  റെയിഞ്ച് ഇന്‍സ്പെക്ടറെ മയക്കുമരുന്ന് കേസിലെ പ്രതി വെടിവെച്ചു

മലപ്പുറം: നിലമ്പൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറെ മയക്കുമരുന്ന് കേസിലെ പ്രതി വെടിവെച്ചു. കസ്റ്റഡിയില്‍നിന്നുചാടിപ്പോയ മയക്കുമരുന്ന് കേസിലെ പ്രതിയെ പിടകൂടാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് ഇന്‍സ്പെകടര്‍ക്ക് വെടിയേറ്റത്. നിലമ്പൂര്‍ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിനാണ് കാലിന് വെടിയേറ്റത്. വെടിവെച്ച് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കോട്ടയം സ്വദേശി ജോര്‍ജ്കുട്ടി(36)യെ എക്സൈസുകാര്‍ അതിസാഹസികമായി പിടികൂടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.
20കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ തെളിവെടുപ്പിനായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുന്ന വഴി ബാംഗ്ലൂരില്‍ വച്ച് എക്സൈസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട തിരുവനന്തപുരം എക്സൈസ് കേസിലെ പ്രതിയാണ് ജോര്‍ജ്ജുകുട്ടി. ഇയാള്‍ വണ്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുട്ടിപ്പാറ എന്ന സ്ഥലത്ത് ഭാര്യ വീട്ടില്‍ ഉണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍, വഴിക്കടവ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മനോജ് കുമാര്‍ സജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം രാത്രിയില്‍ വീടുവളയുകായായിരുന്നു.

സംഭവം തിരിച്ചറിഞ്ഞ ജോര്‍ജ്ജുകുട്ടി പ്രതി വീട്ടിന്റെ പിറകുവശത്തെ വാതല്‍ തുറന്ന് തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുട്ടില്‍ നടത്തിയ വെടിവെപ്പില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ വലതുകാലിന് മുട്ടിനുതാഴെ വെടികൊണ്ടു. ഇയാള്‍ നാല് റൗണ്ട വെടിയതുര്‍ത്തതായാണ് റിപ്പോര്‍ട്ട്.
തിര തീര്‍ന്നതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ എക്സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

റെയിഡില്‍ എക്സൈസ് ഇന്‍സ്പെകടര്‍മാരായ മനോജ്കുമാര്‍, കെ.ടി. സജിമോന്‍.കൃഷ്ണകുമാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍, ശങ്കരനാരായണന്‍,മധു സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍, ലിജിന്‍, റിജു, സുലൈമാന്‍, സുഭാഷ്, സതീഷ്, ദിനേശന്‍ ,സവാദ് നാലകത്ത്
എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ 20കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിന് ബാഗ്ളൂരില്‍ വച്ച് തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് രക്ഷപെട്ടത്. തുടര്‍ന്ന് 27 ന് രാത്രി ജോര്‍ജ് കുട്ടി ബാഗ്ളൂരില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ ആനന്ത കൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആര്‍ മുരുകേശ് കുമാര്‍,എന്നിവര്‍ ബാഗ്ളൂരില്‍ എത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയതെങ്കിലും ഇവിടെ നിന്നും കസ്റ്റഡിയില്‍നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിക്ക് രക്ഷപെടുന്നതിനും ബാഗ്ളൂരില്‍ എത്തിയപ്പോള്‍ രക്ഷപെടുന്നതിന് ഉളി താവളം ഒരുക്കിയ പ്രതികളായ കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍, മുഹമ്മദ് ഷാഹീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ ജോര്‍ജ് കുട്ടി മലപ്പുറത്ത് വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുമായി മലപ്പുറത്തേക്ക് തിരിക്കുകയും അതേ സമയം തന്നെ തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് വിളിച്ചു വരുത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്്ണകുമാര്‍ പ്രിവന്റ്‌റീവ് ആഫീസര്‍ എസ്.മധുസൂദനന്‍ നായര്‍ നിലബൂരിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മായ സജിമോന്‍ ടി.കെ മനോജ് കുമാറും സംഘവും ചേര്‍ന്ന് വണ്ടൂരിലുള്ള പ്രതിയുടെ ഒളിത്താവളം വളഞ്ഞ് സാഹസികമായി പിടികുടുകയായിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരെ നാല് റൗണ്ട് വെടി ഉതിര്‍ക്കുകയും എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജിന് കാലില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.
നേരത്തെ പിടിയിലായപ്പോഴും കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട പ്രതി അതേ വിദ്യയിലൂടെ തന്നെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെങ്കിലും എക്സൈസ് സംഘം നീക്കം ചെറുത്തുതോല്‍പിച്ചു. ഇന്‍സ്പെക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതി ഇതിന് മുന്‍പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍ച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Sharing is caring!