കുളിക്കുന്നതിനിടെ തോട്ടിലെ ചുഴിയില്‍പ്പെട്ട് യുവാവ് മരിച്ചു

തിരൂരങ്ങാടി: കുളിക്കുന്നതിനിടെ തോട്ടിലെ ചുഴിയില്‍പ്പെട്ട് യുവാവ് മരിച്ചു. മൂന്നിയൂര്പടിക്കല് ആറങ്ങാട് പറമ്പ് സ്വദേശി പരേതനായ പുതിയേടത്ത് ഉമ്മറിന്റെ മകന് ഹബീബ് റഹ് മാന്‍ (40)ആണ് മരിച്ചത്. തിങ്കള്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളുമൊത്ത് പടിക്കല്‍ കിഴക്കന്‍ തോട്ടില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെടുകയായിരുന്നു. ഹബീബ് റഹ്മാനെ ഉടനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല് മാസം മുമ്പാണ് ഹബീബ് ഒമാനില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചൊവ്വരാവിലെ എട്ട് മണിക്ക് പടിക്കല്‍ ജുമുഅത്ത്പള്ളി ഖബറസ്ഥാനില് മറവ് ചെയ്യും. അലീമയാണ് മാതാവ്.
ഭാര്യ: അസ്മാബി,മക്കള്‍: മുക്താര്‍, അഫി, റിഫ ഫാത്തിമ,
സഹോദരങ്ങള്‍: അബ്ദുല്‍നാസര്‍ (ഒമാന്‍), ശുഹൈബ് (മദീന)
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]