മേല്‍മുറിയിലെ അഞ്ചീനിക്കുളം ഇനി മലപ്പുറം നഗരത്തിന്റെ സൗന്ദര്യ റാണിയാകും

മേല്‍മുറിയിലെ അഞ്ചീനിക്കുളം ഇനി മലപ്പുറം നഗരത്തിന്റെ  സൗന്ദര്യ റാണിയാകും

മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ മണവാട്ടി യുടെ മൊഞ്ചുള്ള കോ ണോംപാറയിലെ അഞ്ചീനിക്കുളം സൗന്ദര്യവല്‍ക്കരണത്തിന് ആവശ്യമായ ഫണ്ടനുവദിക്കുമെന്ന് പി ഉബൈദുല്ല എംഎല്‍ എ അറിയിച്ചു, വിശദമായ പദ്ധതി തയ്യാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കും, തുടര്‍ന്ന് ആവശ്യമായ ഫണ്ട് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് നഗരസഭ ജനപ്രതിനിധികള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കരിങ്കല്ല് പാകി അക്വേറിയം പോലെ തിളങ്ങുന്ന കുളത്തിന് ചുറ്റും അലങ്കാര വിളക്കുകള്‍, നടപ്പാത, വിശ്രമ കസേര തുടങ്ങിയവ സ്ഥാപിക്കും.
തണല്‍ വിരിച്ച അഞ്ച് ചീനികള്‍ ഉള്ളത് കൊണ്ടാണ് ഇതിന് അഞ്ചീനിക്കുളം എന്ന പേര് വന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷതയ മറിയുമ്മ ശരീഫ് , ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ , ഹംസ കപ്പൂര്‍, ഇ കെ മൊയ്തീന്‍, കെ കെ മുസ്തഫ എന്ന നാണി, സി കെ ജലീല്‍, കെ കെ ഉമ്മര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടരി പി കെ ബാവ എന്നിവര്‍ എം എല്‍ എ ക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!