കരിപ്പൂരില്‍ പുതിയ ചിറകുകള് വിരിയട്ടെ- പി.കെ.അന്‍വര്‍ നഹ
കരിപ്പൂരിന്റെ പുതിയ ചിറകുകള് വിരിയട്ടെയെന്നും പൊതുതുമുതല് സ്വകാര്യവത്കരിക്കുന്നത് ആശങ്കകളോടെയാണ് നാം കാണുന്നതെന്നും ദുബായി കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ.
കുത്തകകമ്പനികള്‍ ദേശത്തിന്റെ സ്വത്ത് കൈവശപ്പെടുത്തുന്നതിന് ന്യായീകരണമില്ലെന്നും,
എന്നിരുന്നാലും സമീപകാല്തുണ്ടായ സ്വകാര്യവത്കരണതീരുമാനങ്ങളില് സന്തോഷം പകരുന്ന വാര്‍ത്തയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു,
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും രാജ്യത്ത് മുന്‍നിരയിലുള്ള കരിപ്പൂര്‍ വിമാനത്താവളം വര്‍ഷങ്ങളായി അവഗണനക്ക് പാത്രമാണ്.
റണ്‍വേ വികസനമെന്ന പേരില്‍ നാല് വര്‍ഷം മുന്‍പ് എമിറേറ്റ്സ് വിമാനം സര്‍വീസ് നിര്‍ത്തിയതോടെ കരിപ്പൂരിന്റെ വികസനം മന്ദഗതിയിലായി. വലിയ വിമാനങ്ങള്‍ക്ക് അസൗകര്യം നേരിടുന്നത് പരിഹരിക്കുന്നതുള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിലും വിവിധ തടസ്സങ്ങള്‍ നിരത്തി അധികൃതര്‍ പൊതുജനത്തെ വഞ്ചിക്കുകയാണുണ്ടായത്.
ലക്ഷക്കണക്കിന് വിദേശയാത്രക്കാരുടെ ആശ്രയമായ ഈ വിമാനത്താവളം അന്താരാഷ്ടനിലവാത്തിലേക്കുയര്ത്താന് സര്‍ക്കാര്‍ മുന്കയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരുന്നു.
ഗവണ്മെന്റിന് ചുമതല നിര്‍വഹിക്കാനായില്ലെങ്കില്‍ അത് കൈമാറുക എന്നത് തന്നെയാണ് ഈ കാര്യത്തില്‍ ഉചിതം. സ്വകാര്യവത്കരണം മാത്രമല്ല പോംവഴി, പൊതുസ്വകാര്യപങ്കാളിത്തത്തോടെ ഇന്ത്യയില്‍ ആദ്യമായി സ്ഥാപിതമായ കൊച്ചി എയര്‍പോര്‍ട്ടിന്റെ മാതൃക പിന്തുടരാവുന്നതാണ്. പുതുതായി വന്നതും , ഇനിയും യാത്രക്കാര്‍ക്ക് പരിചിതമാവാനുമുള്ള കണ്ണൂര്‍ എയര്‍പോര്‍ട്ടിനകത്തെ സൗകര്യങ്ങള്‍ പോലും പതിറ്റാണ്ടുകളായി നില നില്ക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇല്ല എന്ന വസ്തുത ഈ അവസരത്തില്‍ ശ്രദ്ധാര്‍ഹമാണ്.
സ്വകാര്യ പങ്കാളിത്തം വിമാനത്തവളത്തിന്റെ സൗകര്യവികസന പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രികരിക്കുക സുരക്ഷയും മറ്റു അനുബന്ധ നിയന്ത്രണങ്ങളും അഅ ക തന്നെ കൈകാര്യം ചെയ്യുന്നത്
ഒരു വിമാനത്താവളം നിരവധി അനുബന്ധ വ്യവസായങ്ങളെ കൂടി സൃഷ്ടിക്കുന്നുണ്ട്, മലപ്പുറം ജില്ലയില്‍ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങളായും ബിസിനസ്സ് അവസരങ്ങളായും നിരവധി സാദ്ധ്യതകള്‍ വിമാനത്താവളം വികസിക്കുന്നതോടെ ലഭ്യമാവും.
ലഗെജ് ബെല്‍റ്റുകള്‍ മുതല്‍ ശൗചാലയം വരെ ആധുനികവത്ക്കരണം വേണം . യാത്രയാക്കാനും സ്വീകരിക്കുവാനും ഉള്ള ബേഗള്‍ തുടങ്ങി ലഗേജ് ട്രോളികള്‍ വരെയുള്ള കാര്യങ്ങള്‍ കരിപ്പൂരില്‍ മാറ്റേണ്ടതുണ്ട്
സ്വകാര്യവത്കരണം വികസനത്തിലേക്കുള്ള ഒറ്റമൂലിയല്ല, എന്നാല്‍ മന്ദഗതിയില്‍ നീങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകാന്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ നേതൃത്വം സഹായകരമാകും .
സ്വകാര്യവത്കരണം യാത്രികര്‍ക്ക് നെഗറ്റിവ് ആയി ബാധിക്കാതിരിക്കാന്‍ വേണ്ട ശ്രദ്ധയാണ് ഈ അവസരത്തില്‍ ആവശ്യം. പൊതുനിയന്ത്രണത്തിലുള്ളതെല്ലാം അതേ പ്രകാരം കാലാകാലവും നിലനില്‍ക്കണം എന്ന് വാദിക്കുന്നത് അപ്രായോഗികകമാണ്. ജനക്ഷേമം മുന്‍നിര്‍ത്തി സാമൂഹ്യസേവനരംഗത്ത് ശ്രദ്ധയൂന്നുകയും സംരംഭകത്വവും വ്യവസായങ്ങളും തളിര്‍ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ മാത്രം ചെയ്യുക എന്നതിലേക്ക് ഗവണ്മെന്റ് ചുരുങ്ങുന്നതാണ് ഹിതമായിട്ടുള്ളത്. എല്ലാം പൊതുമേഖലയില്‍ മാത്രം കേന്ദ്രീകരിക്കാന്‍ നമ്മുടെ രാജ്യം കമ്മ്യൂണിസ്റ്റ് പാതയിലല്ല സഞ്ചരിക്കുന്നത്. കാര്യക്ഷമതയും മത്സരവും നേരിടാന്‍ അതിനാല്‍ തന്നെ മേല്പറഞ്ഞ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള മുന്നോട്ട് പോക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തിനുചിതമെന്നാണ് എന്റെ പക്ഷം.
നോണ്‍- ഏയ് റോ നോട്ടിക്കല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുക, പബ്ലിക് – പ്രൈവറ്റ് പാര്‍ട്ട് നര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒരു സംരംഭമായി കരിപ്പൂര്‍ മുന്നോട്ട് പോകണം
കൊച്ചിയും കണ്ണൂരും മംഗലാപുരവും കോയമ്പത്തൂരും ഒക്കെ വളരുമ്പോള്‍ കോഴിക്കോടു മാത്രം അങ്ങനെ വേണ്ട എന്നു പറയുന്നത് അപലപനീയമാണെന്നും അന്‍വര്‍ നഹ പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




