എം.എസ്.എഫിന്റെ ഫ്ളാഷ്മോബിനെതിരെ എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: പൊതുവഴികളിലെ കാഴ്ച വസ്തുക്കളാക്കി വിദ്യാര്‍ത്ഥിനികളെ തരംതാഴ്ത്തുന്ന സംസ്കാര ശൂന്യമായ നടപടികളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ മാറി നില്‍ക്കണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്. മത ബോധമുള്ള വിദ്യാര്‍ത്ഥിനികള്‍ കലാലയങ്ങളിലെ ഇത്തരം സംഘങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. മത ചിഹ്നങ്ങളുപയോഗിച്ച് നൃത്തമാടുന്ന സംസ്കാരം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ക്ലബ് നിലവാരത്തിലേക്ക് ക്യാമ്പസ് സംഘടനകള്‍ അധ:പതിക്കരുത്. മൈലാഞ്ചി കൈകളില്‍ കൊടികളേന്തിയുള്ള, ആണ്- പെണ് കൂടിച്ചേരലിന്റെ എല്ലാ അതിരുകളും ഭേദിക്കുന്ന പുതിയ രീതികളെ കുറിച്ച് രക്ഷിതാക്കള്‍ ഗൗരവമായി ആലോചിക്കണമെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു. ക്യാമ്പസ് വിംഗ് സംസ്ഥാന ചെയര്മാന് റഷീദ്, കണ്‍വീനര്‍ ശഹരി വാഴക്കാട്, യാസീന്‍, ജംഷീര്‍, ബാസിത്ത് പിണറായി, ആദില്‍ അബ്ദുള്ള,മുനീര്‍ മോങ്ങം,മുഹന്നത്, സഹല്‍ അബ്ദുല്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]