മുത്തലാഖ് ബില്‍ മുസ്ലിംയുവാക്കളെ ജയിലിലടക്കാന്‍: മുജാഹിദ് പ്രതിനിധി സമ്മേളനം

മുത്തലാഖ് ബില്‍  മുസ്ലിംയുവാക്കളെ  ജയിലിലടക്കാന്‍:  മുജാഹിദ് പ്രതിനിധി  സമ്മേളനം

താനൂര്‍: രാജ്യത്തെ മുസ്ലിം ജനസംഖ്യാനുപാതികമായും, ഇതര മത വിഭാഗങ്ങളിലെ വിവാഹമോചന കേസുകളും പരിശോധിക്കുമ്പോള്‍ മുസ്ലിംസമൂഹത്തിലെ വിവാഹമോചനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ താനൂരില്‍ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിവാഹ മോചനം അനിവാര്യ സാഹചര്യത്തില്‍ മാത്രമാണ് ഇസ്ലാം അനുവദിച്ചത്.വിവാഹമോചനം നടത്തുന്നതില്‍ മാനുഷികമായ വശങ്ങള്‍ പഠിപ്പിച്ച ചെയ്ത ശരീഅത്ത് നിയമവും,അനുബന്ധമായ സിവില്‍ നിയമവും ഉണ്ടെന്നിരിക്കെ ക്രിമിനല്‍ വകുപ്പ് കൊണ്ടുവന്ന് മുസ്ലിംപുരുഷന്മാരെ ജയിലിലടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.മുത്തലാഖ് സംബന്ധിച്ച മത വശങ്ങള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നിരിക്കേ കേന്ദ്ര സര്‍ക്കാറിന്റെ അന്യായമായ കടന്നുകയറ്റ നീക്കങ്ങള്‍ അപലപനീയമാണ്.വിവരാവകാശം ഉള്‍പ്പെടെ പൗരന്റെ അറിയാനും, അന്വേഷിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് മേലുള്ള അതിക്രമമാണ് വിവരാവകാശ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി താജുദ്ധീന്‍ സ്വലാഹി ഉല്‍ഘടനം ചെയ്തു. കെ.ബഷീര്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു, അര്‍ഷാദ് താനൂര്‍, അഷ്‌കര്‍ സലഫി. അബ്ദുല്‍ഖാലിഖ് സി.എം, നിയാസ് കൂരിയാടാന്‍, ജാഫര്‍ പകര, അഹമ്മദലി തിരുരങ്ങാടി,. വി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.

Sharing is caring!