താനാളൂരില്‍ സഹോദരീ ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് അളിയനും ഹൃദയസ്തംഭനംമൂലം മരിച്ചു

താനാളൂരില്‍ സഹോദരീ ഭര്‍ത്താവിന്റെ  മരണവാര്‍ത്ത കേട്ട് അളിയനും ഹൃദയസ്തംഭനംമൂലം മരിച്ചു

താനൂര്‍: സഹോദരീ ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് അളിയനും മരണപ്പെട്ടു. ഇന്നലെ രാവിലെ എട്ടു മണിയോടെ മരണപ്പെട്ട താനാളൂരിലെ ദളിത് ലീഗ് നേതാവും മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറും താനാളൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന പുഷ്പാലയം ശ്രീധരന്റെ മരണവാര്‍ത്ത കേട്ട് അരമണിക്കൂറിനകം തന്നെ അടുത്ത വീട്ടില്‍ താമസിക്കുന്ന അമ്മാവന്റെ മകനും അളിയനുമായ കളിയില പറമ്പില്‍ അയ്യപ്പന്‍ എന്ന ദാസന്‍ (66) മരണപ്പെട്ടു. അളിയന്‍ മരിച്ചതിലുള്ള ആഘാതമാണ് മരണത്തിനു കാരണം. ഭാര്യ: വനജാക്ഷി ( അംഗനവാടി വര്‍ക്കര്‍ താനാളൂര്‍ കെ ടി ജാറം) മക്കള്‍: അഭിലാഷ് ,അജിത കൊയിലാണ്ടി മരുമക്കള്‍: ഓമന, സുനില്‍ കൊയിലാണ്ടി സഹോദരങ്ങള്‍: മാധവന്‍ ,പരേതയായ അമ്മു (മുന്‍ താനാളൂര്‍ സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ ) അമ്മുണ്ണി സരോജിനി

ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും റിട്ടേര്‍ഡ് തഹസില്‍ദാറും താനാളൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന പുഷ്പാലയം ശ്രീധരന്‍ (80) ആണ് ആദ്യം മരിച്ചത്. ദളിത് ലീഗ് ജില്ലാ കമ്മിറ്റി അംഗവും കേരള പാണര്‍ മഹാസഭ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ ഡി പി ഇ പി കമ്മിറ്റിയംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ ജില്ലാ മണ്ഡലം പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഭാര്യ: മുന്‍ താനാളൂര്‍ സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍ ആയിരുന്ന പരേതയായ കെ പി അമ്മു. മക്കള്‍: മോഹന കൃഷ്ണന്‍ (താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്) , സജിത് ലാല്‍ ( കനറാ ബാങ്ക് ബിപി അങ്ങാടി) ,ശ്രീലത ,ശ്രീമതി ,പുഷ്പ ,കൃഷ്ണകുമാരി. മരുമക്കള്‍: മാധവന്‍ എടക്കര (റിട്ട: ബാങ്ക് മാനേജര്‍) ,മുരളി മക്കട (റിട്ട: ആര്‍എംഎസ് ഓഫീസര്‍ കോഴിക്കോട്) ,ഗോപി പനായില്‍ (ബാലുശ്ശേരി) ,ശശീധരന്‍ (കൊയിലാണ്ടി ) ,ബീന ,മോനിഷ .സഹോദരന്‍: ചിന്നക്കുട്ടന്‍.

Sharing is caring!