വഖഫ് സ്വത്തുക്കള്‍ കണ്ടുകെട്ടണം: കേരള മുസ്ലിംജമാഅത്ത് കൗണ്‍സില്‍

വഖഫ് സ്വത്തുക്കള്‍  കണ്ടുകെട്ടണം:  കേരള മുസ്ലിംജമാഅത്ത്  കൗണ്‍സില്‍

മലപ്പുറം: അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി എച്ച് ഫൈസല്‍ ആവശ്യപ്പെട്ടു. കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം മുസ്ലീം സംഘടനകളുമായി ചര്‍ച്ച ചെയ്തു മാത്രം തീരുമാനിക്കാവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 വര്‍ഷത്തിലധികമായി മഹല്ലില്‍ സേവനമനുഷ്ഠിച്ചവരെ ആദരിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലാപ്രസിഡന്റ് മുസ്തഫ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സയ്യിദ് റഹീം തങ്ങള്‍ കൊടിഞ്ഞി, മുജീബ് റഹ്മാന്‍ സി.കെ നഗര്‍, സമീര്‍ കളിയാട്ടമുക്ക്, ശരീഫ് മാളിയേക്കല്‍ പ്രസംഗിച്ചു.

Sharing is caring!