കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരുത്: യൂത്ത്‌ലീഗ്

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരുത്:  യൂത്ത്‌ലീഗ്

തിരൂരങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നഗരസഭ മുസ്ലിംയൂത്ത്‌ലീഗ് യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തിറെഴുതാന്‍ പോകുന്ന നടപടിയില്‍ യോഗം പ്രതിഷേധിച്ചു. യൂത്ത്‌ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 30ന് ഭാഷാസമര അനുസ്മരണവും കൗണ്‍സില്‍ മീറ്റും ചെമ്മാട് വെച്ച് നടത്താന്‍ തീരൂമാനിച്ചു. ശാഖ തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, ശുചീകരണ പ്രവര്‍ത്തനങ്ങല്‍ സംഘടിപ്പിക്കും. യോഗത്തില്‍ പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുസലം ,അനീസ് കൂരിയാടന്‍, എം.എന്‍.റഷീദ്, അയ്യൂബ് തലാപ്പില്‍, കെ.മുഹീനുല്‍ ഇസ് ലാം, സാദിഖ് ഒള്ളക്കന്‍, പി.കെ.സര്‍ഫാസ്, സി.വി. അലിഹസ്സന്‍, എന്‍.എം.അലി, വി.പി.ഫൈസല്‍ സംസാരിച്ചു.

Sharing is caring!