കുറ്റവാളികള്‍ക്ക് ഭരണകൂടം സംരക്ഷണം ഒരുക്കരുത്: മുജാഹിദ് പ്രതിനിധി സമ്മേളനം

വണ്ടൂര്‍: മതത്തിന്റെയും ജാതിയുടെയും പേരില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുന്നത് ആശങ്കാജനകമാണെന്ന് മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് നിയമ പാലകരുടെയും, ഭരണകൂടത്തിന്റെയും സംരക്ഷണം ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഈ രീതിയിലുള്ള ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടി കൊണ്ടുവരാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതിന് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്.
വിശ്വാസ ജീര്‍ണതകള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരേ ബോധവല്‍ക്കരണം,ഫാസിസത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രനിലപാടുകള്‍ സ്വീകരിച്ചാലുള്ള മതപരവും ഭൗതികവുമായ അപകടങ്ങള്‍ ബോധ്യപ്പെടുത്താനുള്ള പരിപാടികള്‍ എന്നിവക്ക് സമ്മേളനം അന്തിമ രൂപം നല്കി.
‘ഉദാത്ത ആദര്‍ശം, ഉത്തമ സമൂഹം’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് വിസ്ഡം ഇസ് ലാമിക് ഓര്ഗനൈസേഷന്
പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.
രാവിലെ ഒന്‍പത് മണിക്ക് വണ്ടൂര്‍ സലഫി സെന്ററില്‍ വെച്ചാണ് സമ്മേളനം നടന്നത്. സമ്മേളനം സി.പി.സലിം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി പി.പി.റഷീദ് കാരപ്പുറം അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥന പഠനത്തിന് സഅഫര്‍ സ്വാദിഖ് മദീനി നേതൃത്വം നല്കി. ചര്‍ച്ചകള്‍ക്ക് സംസ്ഥാന പ്രതിനിധി പി.യു.സുഹൈല്‍ നേതൃത്വം നല്കി. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ് എ.പി.മുനവ്വര്‍ സ്വലാഹി, കെ.ജംഷീര്‍ സ്വലാഹി, ഡോ.പി.പി.നസീഫ്, കെ.മന്‍സൂര്‍ സ്വലാഹി, എന്‍.എം.ദാനിഷ് എളങ്കൂര്‍, എം.ജുനൈദ് വണ്ടൂര്‍, വി.പി.ഇസ്മായില്‍, നിസാര്‍ സ്വലാഹി, പി.കെ.വഹാബ് സ്വലാഹി തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]