മലപ്പുറത്തെ മിടുക്കര്‍ ഇന്ത്യന്‍ പതാകയുമായി അമേരിക്കയില്‍

എടപ്പാള്‍: അമേരിക്കയിലെ വിര്‍ജീനയില്‍ വെച്ച് നടക്കുന്ന സ്‌കൗട്ട് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന വേള്‍ഡ് സ്‌കൗട്ട് ജാംബൂരിയുടെ സദസില്‍ ത്രിവര്‍ണ പതാകയുമേന്തി ഇന്ത്യയുടെ യശസ് അടയാളപ്പെടുത്താന്‍ മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍. മലപ്പുറം ജില്ലയിലെ തവനൂര്‍ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്തൊന്‍പത് വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമടക്കം 26 പേരാണ് കേരളത്തെ പ്രതിനിധീകരിച്ച് ജാംബൂരിയില്‍ പങ്കെടുക്കുന്നത്. പന്ത്രണ്ട് ദിവസത്തെ പ്രോഗ്രാം ജൂലൈ 22നാണ് ആരംഭിച്ചത്, 160 ല്‍ പരം ലോക രാഷ്ട്രങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന 45000 വിദ്യാര്‍ത്ഥികളിലെ ഇസ്ലാം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് അമേരിക്കന്‍ ഭരണാധികാരികളുടെ സഹകരണത്തോടെ സ്‌കൗട്ട് & ഗൈഡ് പ്രസ്ഥാനം ഒരുക്കിയിട്ടുള്ളത്. കേഡറ്റുകള്‍ക്കായി വിവിധങ്ങളായ സാഹസിക മല്‍സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് അച്ചടക്കം, പൗരബോധം, ശാരീരിക ക്ഷമത, ത്യാഗസന്നദ്ധത ,നേതൃപാടവം, വ്യക്തിത്വ വികസനം തുടങ്ങി നിരവധി സദ്ഗുണങ്ങള്‍ കരസ്ഥമാക്കുകയാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം. വേള്‍ഡ് ജാംബൂരിയില്‍ പങ്കെടുത്ത്
ആഗസ്റ്റ് നാലിന് നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തുന്ന കേരള സംഘത്തിന് സംസ്ഥാന സ്‌കൗട്ട് & ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഐഡിയല്‍ സ്‌കൂള്‍ വിപുലമായ സ്വീകരണം നല്‍കുമെന്ന് മാനേജര്‍ അറിയിച്ചു
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]