എടവണ്ണയില്‍ പട്ടികജാതിക്കാരിയായ അമ്മക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സര്‍ക്കാര്‍ സഹായത്തിലും ഉദ്യോഗസ്ഥന്റെ കയ്യിട്ടുവാരല്‍

മലപ്പുറം: പട്ടികജാതിക്കാരിയായ അമ്മക്ക് അനുവദിച്ച വീട് പുനരുദ്ധാരണ സര്‍ക്കാര്‍ സഹായത്തിലും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കയ്യിട്ടുവാരല്‍, കൈക്കൂലി വാങ്ങിയ മലപ്പുറം എടവണ്ണ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ(വിഇഒ) വിജിലന്‍സ് കയ്യോടെ പിടികൂടി, 75000രൂപ പാസ്സാക്കാന്‍ കൈക്കൂലി വാങ്ങിയത് മൂവ്വായിരംരൂപയാണ് പലതവണ ചില്ലക്കുട്ടിയമ്മ ഓഫീസിലെത്തിയയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചതോടെയാണ് മകന്‍ കൈക്കൂലി നല്‍കി വിജലന്‍സിന്റെ സഹായത്തോടെ ഉദ്യോഗസ്ഥനെ പിടികൂടാന്‍ സഹായിച്ചത്,
എടവണ്ണ വിഇഒയായ പാലേമാട് സ്വദേശി കൃഷ്ണദാസിനെ (44)യാണ് പിടികൂടിയത്. ഇന്നു ഉച്ചയ്ക്കു രണ്ടോടെയാണ് പഞ്ചായത്തിലെത്തിയ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ സംഘം പണം വാങ്ങുന്നതിനിടെ ഗ്രാമസേവവകനെ പിടികൂടിയത്.
എടവണ്ണ കുന്നുമ്മല്‍ കട്ടച്ചിറക്കല്‍ സുധീഷിനോടാണ് പണം വാങ്ങിയത്. സുധീഷിന്റെ മാതാവ് ചില്ലക്കുട്ടിയുടെ പേരില്‍ എസ്സി ഭവന പുനര്‍നിര്‍മാണ പദ്ധതി പ്രകാരം 2018-19 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും 75000രൂപ അനുവദിച്ചിരുന്നു. വീടിന്റെ റിപ്പയര്‍ പ്രവര്‍ത്തി 4 മാസം മുമ്പ് പൂര്‍ത്തിയാക്കി, പലതവണ വിഇഒയെ സമീപിച്ചെങ്കിലും ഇദ്ദേഹം പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഇതേ തുടര്‍ന്ന് സുധീഷ് മലപ്പുറം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പ്രതി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടിയിലായത്.
പരാതിക്കാരന്റെ അമ്മക്ക് എസ്.സി വീട് പുനരുദ്ധാരണ പദ്ധതിയില്‍ എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച എഴുപത്തി അയ്യായിരം രൂപ ലഭിക്കുന്നതിന് ജൂലൈ 26ന് ഇതെ ഉദ്യോഗസ്ഥന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്നല്‍കാന്‍ താത്പര്യമല്ലാതിരുന്ന സുധീഷ്.കെ 27ന് രാവിലെ മലപ്പുറം വിജിലന്‍സ് യൂണിറ്റില്‍ ഹാജരാകുകയായിരുന്നു.
തുടര്‍ന്ന് മലപ്പുറം വിജിലന്ഴസ് ഡി.വൈ.എസ്.പി..എ.രാമചന്ദ്രന്റെ നേത്രത്വത്തില്‍ എടവണ്ണ വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസറെ തന്ത്രപൂര്ഴവ്വം കുടുക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഫിനോഫ്തലില്‍ പൊടി പുരട്ടിയ 3000/രൂപയുടെ കറന്‍സി നോട്ടുകള്‍ പരാതിക്കാരന്‍ കൈവശം കൊടുത്തേല്‍പിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി പറഞ്ഞയക്കുകയായിരുന്നു. കൂടെ ഗസ്റ്റഡ് ഉദ്ദ്യോഗസ്ഥരായ 1) വിമല്‍ രാജ്. സി(അസിസ്റ്റന്റ് എജന്‍ജിനിയര്‍ പി.ഡബള്യൂ.ഡി ബില്‍ഡിംഗ് ഡിവിഷന്‍ മലപ്പുറം), 2) മുഹമ്മദ്. പി.പി(സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, മലപ്പുറം) എന്നിവരും പരാതിക്കാരനും, മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ ഇന്ഴസ്പെക്ടറായ ഗംഗാധരന്‍ എന്നിവരുമൊന്നിച്ച് എടവണ്ണ വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസിലെത്തിയാണ് കൈക്കൂലിക്കാരനെ കയ്യോടെ പിടികൂടിയത്, ഉച്ചയോടുകൂടി വിജിലന്‍സ് സംഘം എടവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എടവണ്ണ വില്ലേജ് എക്റ്റന്ഴഷന്ഴ ഓഫീസിന് പരിസരത്ത് എത്തിയിരുന്നു. കുറച്ച് സമയത്തിന് ശേഷം പരാതിക്കാരനില്‍ നിന്നും 3000രൂപ പ്രതി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ടിരിന്ന വിജിലന്ഴസ് ഡി.വൈ.എസ്.പി.യും സംഘവും ഉടനെ തന്നെ പ്രതിയെ തടഞ്ഞുവച്ച് ഫിനോഫ്തലിന്ഴ ടെസ്റ്റിന് വിധേയമാക്കുകയും കൈക്കൂലി പണം കണ്ടു കെട്ടുകയും ശേഷം പ്രതിയെ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു, ഇന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം പ്രതിയെ കോഴിക്കോട് എന്‍ക്വയറി കമ്മീഷണരര്‍ സ്പെഷ്യല്ഴ ജഡ്ജ് (വിജിലന്ഴസ്) കോടതി മുമ്പാകെ ഹാജരാക്കി, ഇത്തരത്തില്‍ ഈ വര്‍ഷം രണ്ടു പേരെ വിജിലന്ഴസ് പിടികൂടിയിരുന്നു. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ എം.ഗംഗാധരന്‍, സി.വിമല്‍രാജ്, ജിഎസ്ടി ഓഫിസര്‍ പി.പി.മുഹമ്മദ്, എഎസ്‌ഐമാരായ പി.മോഹന്‍ദാസ്, പി.ശ്രീനിവാസന്‍, എസ്.സി.പിഒമാരായ പി.എന്‍.മോഹന്‍ കൃഷ്ണന്‍, ടി.ടി.ഹനീഫ, പി.റഫീഖ്, ദിനേശന്‍, യു.സമീര്‍, സെബൂര്‍, പ്രജിത്ത്, മണികണ്ഠന്‍, ജസീര്‍, കെ.സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]