താനൂർ മെഗാ ജോബ് ഫെസ്റ്റിന് വൻ പ്രതികരണം; പങ്കെടുത്തത് 9822 പേർ

താനൂർ മെഗാ ജോബ് ഫെസ്റ്റിന് വൻ പ്രതികരണം; പങ്കെടുത്തത് 9822 പേർ

താനൂർ: എംപ്ലോയ്‌മെന്റ് ജനറേഷൻ സ്കീമിന്റെ ഭാഗമായി താനൂർ എംഎൽഎ ശ്രീ വി. അബ്ദുറഹ്മാൻ സംഘടിപ്പിച്ച മെഗാ ജോബ് ഫെസ്റ്റിൽ 9822 പേർ പങ്കെടുത്തു. ആയിരത്തി അഞ്ഞൂറിലേറെ തൊഴിലവസരങ്ങളുമായി 64 കമ്പനികൾ മേളയിൽ പങ്കെടുത്തു.
ഓട്ടോമൊബീൽ, ഐറ്റി, മാനുഫാക്ചറിങ്, റീട്ടെയിൽ, മൊബൈൽ, ഫുഡ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കമ്പനികൾ പങ്കെടുത്തു.
സ്പോട്ട് ഇൻറർവ്യൂ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ വഴി നിരവധി പേർക്ക് തൽസമയം ജോലി നൽകാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. താനൂരിലെ ഏറ്റവും വലിയ സാമുഹ്യ കൂട്ടായ്മയായ ടീം ഫൈവ് ആണ് മെഗാ ജോബ് ഫെസ്റ്റ് സംഘാടകർ.
ജോബ് ഫെയർ വി.അബ്ദുറഹിമാൻ എം എൽ എ മേള ഉദ്ഘാടനം ചെയ്തു.
താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.മുജീബ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ എൻട്രൻസ് പരിക്ഷയിൽ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ താനൂർ സ്വദേശികളായ പി.വി.അശ്വിൻ, ഗാഥ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
കുടുംബശ്രി അസിസ്റ്റന്റ് ജില്ലാ മിഷ്യൻ കോഡിനേറ്റർ കെ.എം വിനോദ് മുഖ്യ പ്രഭാഷണം നടത്തി
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അബ്ദുസലാം, നിറമരുതുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.സിദ്ദീഖ്, ദേവദാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ഗണേഷൻ.
വി.അബ്ദു റസാഖ്, അനിൽ തലപ്പള്ളി, കെ. മൊയ്തിൻ കുട്ടി ഹാജി, എൻ.ആർ.ബാബു., ഒ.സുരേഷ് ബാബു.കെ.കുഞ്ഞാലി, മുജീബ് താനാളുർ പി.എ.നിഷാദ്, സി.പി.ഷൗക്കത്തലി
ഷറഫ് താനുർ, കെ.ഫൈസൽ, എന്നിവർ സംസാരിച്ചു.

Sharing is caring!