കാറിടിച്ച് ബൈക്ക് യാത്രികനായ ചാപ്പനങ്ങാടി സ്വദേശി മരിച്ചു

മഞ്ചേരി: വള്ളുവമ്പ്രം അത്താണിക്കലില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കൂടെ യാത്രചെയ്ത സ്ത്രീക്ക് ഗുരുതര പരുക്ക്, ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ പാപ്പായി മുല്ലപ്പള്ളി കുഞ്ഞവറാന് ഹാജിയുടെ മകന് സഈദ് (23) ആണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്രചെയ്ത സഹപ്രവര്‍ത്തക മലപ്പുറം കോഡൂര്‍ സ്വദേശിനി സജ്ന (30)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5.45ന് വള്ളുവമ്പ്രം അത്താണിക്കലിലാണ് അപകടം. കൂട്ടിലങ്ങാടിയിലെ പാത്രക്കടയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ലൈനില്‍ സെയില്‍സ് കഴിഞ്ഞ് കടയിലേക്ക് മടങ്ങും വഴിയാണ് അപകടം.
ജലസേചന വിഭാഗത്തില്‍ ജോലി ലഭിച്ച സഈദ് പരിശീലനത്തിനായി തിങ്കളാഴ്ച്ച ഡല്‍ഹിയിലേക്ക് പോകാനിരിക്കുകയായിരുന്നു.
മാതാവ് : ആയിശുമ്മ, സഹോദരങ്ങള്‍ : മുഹമ്മദ് റാഫി, റാഫിയ ഫര്‍ഹത്ത്, സഈദ. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഉച്ചയോടെ പാപ്പായി ജുമാമസ്ജിദില്‍ ഖബറടക്കും.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]