സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട്

സഖാവ് കുഞ്ഞാലിയുടെ  രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട്

പൂക്കോട്ടുംപാടം: എറനാട്ടിലെ സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കായി പോരാടിയ സഖാവ് കുഞ്ഞാലിയെ അനുസ്മരിച്ച് മലയോരം. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റ് വീണ് ചുള്ളിയോട് അങ്ങാടിയിലാണ് സി പി എം ന്റെ നേതൃത്വത്തില്‍ രക്തസാക്ഷി അനുസ്മരണം ഒരുക്കിയത്. നിലമ്പൂരിന്റെ ആദ്യ എം.എല്‍.എയായിരുന്ന കരിക്കാടന്‍ കുഞ്ഞാലി 1969 ജുലൈ 26 നാണ് ചുള്ളിയോട് അങ്ങാടിയില്‍ വെടിയേറ്റു വീണത്. അനുസ്മരണ പരിപാടികളുടെ ഭാഗമായി പ്രകടനം, പൊതുയോഗം എന്നിവ നടത്തി. സി പി എംഅമരമ്പലം ലോക്കല്‍ കമ്മറ്റിക്ക് കീഴില്‍ വിവിധ ബ്രഞ്ചുകളില്‍ നിന്നും ചുള്ളിയോടിലേക്ക് നടത്തിയ പ്രകടനം ശ്രദ്ധേയമായി. പ്രകടനത്തിലും പൊതുയോഗത്തിലും നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സി പി എം സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍ എന്‍ പ്രസന്നന്‍ അദ്ധ്യക്ഷനായിരുന്നു. സജീവന്‍ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാക്ഷണം നടത്തി. ചടങ്ങില്‍ പൂക്കോട്ടുംപാടം വീട്ടിക്കുന്നില്‍ കീണറില്‍ വീണ പിഞ്ചുബാലികയെ രക്ഷിച്ച സുധീഷിനെയും സാനി അജയിനേയും ആദരിച്ചു.സി പി എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍, അമരമ്പലം ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി കെ അനന്തകൃഷ്ണന്‍, നിലമ്പൂര്‍ ഏരിയാ സെന്റര്‍ അംഗം പി. ശിവാത്മജന്‍, കെ പി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. പി.ടി മോഹന്‍ദാസ്, സുജീഷ് മഞ്ഞളാരി, എന്‍ ശിവന്‍, പി കെ വിവേക്, കെ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!