തിരൂര്‍ വൈരംകോട് വീടിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് മരിച്ചു
തിരൂര്‍: വീടിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈരംകോട് അമരിയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന് ഉമറുല്‍ ഫാറൂക്ക് (കുഞ്ഞിപ്പ-44) ആണ് മരിച്ചത്. മിനിയാന്ന് രാവിലെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. മാതാവ്: മറിയാമു. ഭാര്യ: ഹഫ്സത്ത്. മക്കള്‍: മുഹമ്മദ് ഷിഫില്‍, മുഹമ്മദ് ഷഹല്‍, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഷഹീല്‍.
സഹോദരങ്ങള്‍: മുഹിയുദ്ധീന്, സുഹറ, ജമീല, മൈമൂന
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]