മാപ്പിളപ്പാട്ട് ആല്‍ബം ഗായകന് സലീം കോടത്തൂരിന്റെ കരുണയില്‍ സഫലമായത് ഇരുപത് യുവതികളുടെ മംഗല്യ സ്വപ്നം
എടപ്പാള്‍: സലീം കോടത്തൂരിന്റെ വറ്റാത്ത കരുണയില്‍ നിര്‍ധനരായ അഞ്ച് യുവതികള്‍ക്ക് കൂടി മാംഗല്ല്യ സൗഭാഗ്യം. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ പ്രശസ്ത മാപ്പിളപ്പാട്ട് ആല്‍ബം ഗായകന്‍കൂടിയായ സലീം കോടത്തൂരിന്റെ ഒഫീഷ്യല്‍ വാട്സ്ആപ്പ് കൂട്ടായ്മയില്‍ ആണ് നിര്‍ധനരായ അഞ്ച് യുവതികളുടെ മംഗല്യ സ്വപ്നം പൂവണിഞ്ഞത്. ഈ സംഗമം തികച്ചും കാരുണ്യത്തിന്റെ വേദിയായി മാറി. ‘സ്പര്‍ശം താങ്ങായ് ,തണലായ്’ കൂട്ടായ്മയുടെ മൂന്നാമത് സമൂഹ വിവാഹമാണ് എരമംഗലം കെഎംഎം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്.കാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വിവാഹത്തിന് നേതൃത്വം നല്കി.സ്പര്‍ശം ചെയര്മാന് സലീം കോടത്തൂര്‍ അധ്യക്ഷത വഹിച്ചു . നിരവധി കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ കീഴില്‍ നടന്ന് വരുന്നുണ്ട്. ചികില്‍സ സഹായം, ഭവന നിര്‍മാണം, വിവാഹ ധനസഹായം, ഭക്ഷണ കിറ്റ് വിതരണം,തയ്യല്‍ മെഷിന് വിതരണം തുടങ്ങിയ ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്പര്‍ശം ചെയ്ത് വരുന്നുണ്ട്. ഇതിനോടകം ഇരുപത് യുവതികളുടെ വിവാഹ സ്വപ്നമാണ് സ്പര്‍ശം തണലില്‍ നടന്നത് .അടുത്ത വര്‍ഷം മെയ് ഇരുപത്തിയെട്ടിന് ഇരുപത് നിര്‍ധന യുവതികളുടെ വിവാഹം സാക്ഷാത്കരിക്കുമെന്ന് സ്പര്‍ശം ചെയര്മാന് സലീം കോടത്തൂര്‍ പറഞ്ഞു. ഫര്‍ഷാദ് മാറഞ്ചേരി പ്രസിഡന്റും മുന്ന തിരുവമ്പാടി സെക്രട്ടറിയുമായ കമ്മിറ്റിക്ക് കീഴിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പി.ടി അജയ് മോഹന്‍, ഷാഫി കൊല്ലം, പ്രശാന്ത് നിലമ്പൂര്‍, നെഹ്ദി അഷ്റഫ് ,ഫര്‍ഷാദ് മാറഞ്ചേരി ,സി.ഐ ബശീര്‍ ചിറക്കല്‍, മുന്ന തിരുവമ്പാടി, അലി എരമംഗലം, ഷാനു മെട്രോ, റമീസ് പുത്തന്‍പള്ളി, ഫിറോസ് കോടത്തൂര്‍ ,ഷെഫീഖ് പെരിയാരം, ഷെഹിന് കൊച്ചന്നൂര്‍, ഹാരിസ് കോടത്തൂര്‍ ,താഹിര്‍ ബാബു, അബ്ദുല്‍ റഷീദ് സംസാരിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




