രാമപുരം ജെംസ് കോളജില്‍ എം.എസ്.എഫ് അക്രമണം

രാമപുരം ജെംസ് കോളജില്‍  എം.എസ്.എഫ്  അക്രമണം

രാമപുരം: രാമപുരം ജെംസ് കോളജില്‍ എം.എസ്.എഫ് ആക്രമണം.കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശനത്തിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ എസ്.എഫ്.ഐ മലപ്പുറം ഏരിയാ വൈസ് പ്രസിഡന്റും ജെംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ റാഫിയെ പരുക്കുകളോടെ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസില്‍ ഏറെ നാളായി നിലനില്‍ക്കുന്ന റാഗിംഗ് കുറ്റകൃത്യങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ ശക്തമായ നിലപാട് സ്വീകരിച്ചു പോന്നിരുന്നു. റാഗിംഗ് കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന ക്യാമ്പസിലെ എം.എസ്.എഫ് നേതൃത്വം ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.രണ്ടാം തവണയാണ് റാഫിക്കെതിരെ എം.എസ്.എഫ് ആക്രമണമുണ്ടാകുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Sharing is caring!