മൊബൈല്‍ ഫോണില്‍നിന്നും മെമ്മറി കാര്‍ഡ് മോഷ്ടിച്ചു സ്വകാര്യ ദൃശ്യങ്ങള്‍ പ്രപചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനൊരുങ്ങിയ സുഹൃത്തും കൂട്ടാളിയും പിടിയില്‍

മലപ്പുറം: മലപ്പുറത്തെ കച്ചവടക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നും മെമ്മറി കാര്‍ഡ് മോഷ്ടിച്ചു
സ്വകാര്യ ദൃശ്യങ്ങള്‍ പ്രപചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനൊരുങ്ങിയ
സുഹൃത്തും കൂട്ടാളിയും പിടിയില്‍. മൊബൈല്‍ ഫോണില്‍നിന്നും മെമ്മറി കാര്‍ഡ് മോഷ്ടിച്ചശേഷം ഇതിലെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനൊരുങ്ങിയ വ്യപാരിയുടെ സുഹൃത്തും മറ്റൊരു യുവാവും പോലീസ് പിടിയിലായത്. മലപ്പുറം പരുവമണ്ണ പണ്ടാരത്തൊടി അജ്മല്‍(20 ), മലപ്പുറം വടക്കേമണ്ണ ചോലശ്ശേരി ബിനാസ് മുഹമ്മദ് (20 ) എന്നിവരെയാണ് മലപ്പുറം എസ്.ഐ. സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്. വ്യാപാരിയുടെ സുഹൃത്ത് കൂടിയായ അജ്മലാണ് ഫോണിലനിന്നും മെമ്മറി കാര്‍ഡ് മോഷ്ടിച്ചത്. ശേഷം സുഹൃത്തായ ബിനാസ് മുഹമ്മദുമായി ചേര്‍ന്നാണ് ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തി 50,000രൂപ ആവശ്യപ്പെട്ടത്. ഫോണ്‍വിളിച്ചത് ബംഗാളിയായ യുവാവിന്റെ ഫോണില്‍നിന്നാണ്. പിടിക്കപ്പെടാതിതിക്കാനാണ് അജ്മലിന്റെ ബുദ്ധിയില്‍ തോന്നിയ ഈനീക്കം പ്രതികള്‍ നടത്തിയത്. അജ്മലിന്റെ ശബ്ദം വ്യാപാരിക്ക് അറിയാമെന്നതിനാല്‍ തന്നെ ബിനാസ് മുഹമ്മദാണ് ബംഗാളിയുടെ ഫോണില്‍നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്.
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാനുള്ള നീക്കത്തിനിടെയാണ് ഒന്നാം പ്രതി അജ്മലിനെ കോട്ടപ്പടി ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് അറസ്റ്റ് ചെയ്തത്. ഇതിനിടെ രക്ഷപ്പെട്ട രണ്ടാം പ്രതി ബിനാസിനെയും പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അജ്മല്‍ പരിചയക്കാരനായ വ്യാപാരിയുെട ഫോണില്‍ നിന്ന് തന്ത്രപൂര്‍വം മെമ്മറി കാര്‍ഡ് കൈക്കലാക്കിയത്. ശേഷം മെമ്മറി കാര്‍ഡിലെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ ഫോണില്‍ ബന്ധപ്പെട്ടു. ആളെ തിരിച്ചറിയാതിരിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടല്‍ ജീവനക്കാരനായ ബംഗാളിയുടെ ഫോണിലാണ് അജ്മലും ബിനാസും ചേര്‍ന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്.
ദൃശ്യങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. ദൃശ്യങ്ങള്‍ പുറത്ത് വിടരുതെന്നും സംസാരിക്കാമെന്നും തിരിച്ച് മറുപടി നല്കിയ വ്യാപാരി ചൊവ്വാഴ്ച്ച മലപ്പുറം പൊലീസിലെത്തി പരാതി നല്കി. വീണ്ടും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ കോട്ടപ്പടിയിലെത്താന് പറഞ്ഞു. ഈ സമയത്താണ് മലപ്പുറം എസ്.ഐയും സംഘവും കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് അജ്മലിനെ തന്ത്രപൂര്‍വം പിടികൂടിയത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതിനും കളവ് നടത്തിയതിനുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ. അരുണ്‍ഷാ സി.പി.ഒ. മുഹമ്മദ് ഷാക്കിര്‍, സഹേഷ്, വിനോദ് എന്നിവരും പങ്കെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളായ . മലപ്പുറം പരുവമണ്ണ പണ്ടാരത്തൊടി അജ്മല്‍(20 ), മലപ്പുറം വടക്കേമണ്ണ ചോലശ്ശേരി ബിനാസ് മുഹമ്മദ് (20 ) എന്നിവരെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേ സമയം ബംഗാളി യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടില്ല, ഇയാള്‍ക്ക് കാര്യമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഇയാളോട് മറ്റൊരു ആവശ്യത്തിനാണെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങിയാണ് പ്രതികള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയതെന്നുമാണ് വിവരം. അതേ സമയം ബംഗാളി യുവാവിനെ ഒരു തവണ കൂടി ചോദ്യംചെയ്യുമെന്നും മറ്റെന്തിങ്കിലും വിവരം ലഭിച്ചാല്‍ ഇയാള്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]