സാമുദായികസൗഹാര്‍ദത്തെ പ്രായോഗവല്‍കരിക്കുകയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗം: ജിഫ്രി തങ്ങള്‍

തേഞ്ഞിപ്പലം: സാമുദായികസൗഹാര്‍ദത്തെ പ്രായോഗവല്‍കരിക്കുകയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ചേളാരിയില്‍ എസ്.കെ.ജെ.എം സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. മനസുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ചു കൂടാ. വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കുന്നത് നമ്മുടെ പ്രവര്‍ത്തന രീതികളിലൂടെയാവണം.
ഇസ്‌ലാമിനെ ജീവിത രീതിയിലൂടെയാണ് പരിചയപ്പെടുത്തേണ്ടത്. അതിലൂടെ തെറ്റിദ്ധാരണ തിരുക്കാനും മതത്തെ മനസിലാക്കാനും അവസരമുണ്ടാകും.
കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തില്‍ സമസ്ത വലിയ പങ്കാണ് വഹിച്ചത്. മതബോധം പകരുന്നതില്‍ സമസ്ത വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വൈജ്ഞാനിക പുരോഗതിക്കു മാനുഷിക നന്മയും മത സൗഹാര്‍ദവും സമൂഹത്തില്‍ പ്രായോഗികമായി പരിശീലിപ്പിക്കുന്നതില്‍ മാതൃകാപരമായ പങ്കാണ്ട് മദ്‌റസാ അധ്യാപകര്‍ വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പുതുതായി നിര്‍മിച്ച മുഅല്ലിം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.ബി.വി. സുവര്‍ണ്ണ ജൂബിലി സുവനീര്‍ പ്രകാശനം. മാതൃകാ മുഅല്ലിമായി തെരഞ്ഞെടുക്കപ്പെട്ട കെ. അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ദാനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. അറുപതാം വാര്‍ഷിക സമ്മേളന പദ്ധതിയുടെ ഭാഗമായി നടത്തിയ തിസീസ് മത്സര ജേതാക്കള്‍ക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണനും, സുവര്‍ണ സേവന അവാര്‍ഡുകള്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത നൂറിലേക്ക്, നമ്മുടെ കര്‍മം എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും, പുതിയ ലോകം പുതുമയുള്ള പഠനം എന്ന വിഷയത്തില്‍ എസ്.വി. മുഹമ്മദലി കണ്ണൂരും ക്ലാസ് അവതരിപ്പിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, ഡോ. ബഷീര്‍, എം.എ. ചേളാരി, സി.കെ.എം. ശരീഫ്, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.ടി. ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. കെ.എ. മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]