കോര്‍പ്പറേറ്റ് വത്ക്കരണം മോട്ടോര്‍ മേഖലയെ തകര്‍ക്കുന്നു: അഡ്വ.എം.റഹ്മത്തുള്ള

കോര്‍പ്പറേറ്റ് വത്ക്കരണം മോട്ടോര്‍ മേഖലയെ തകര്‍ക്കുന്നു: അഡ്വ.എം.റഹ്മത്തുള്ള

മലപ്പുറം: തൊഴില്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കോര്‍പ്പറേറ്റ് പ്രീണനനയം മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലേക്കും തൊഴില്‍ പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല പ്രസ്താവിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു ) ജില്ലാ കമ്മറ്റി കലക്ട്ര റേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ നിയമ ഭേദഗതി ഈ രംഗത്തെ വന്‍കിട വ്യവസായ ലോബികളെ സഹായിക്കാനുള്ളതും ഈ രംഗത്ത് ഉപജീവനം നടത്തുന്ന കോടിക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പസിഡണ്ട് വി എ കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ
നേതാക്കളായ എന്‍ കെ സി ബഷീര്‍, വല്ലാഞ്ചിറ മജീദ്, ഉമ്മര്‍ ഒട്ടുമ്മല്‍, അടുവണ്ണി മുഹമ്മദ് , തെക്കത്ത് ഉസ്മാന്‍, റാഫി തിരൂര്‍ , എം സി വേങ്ങര, അലി മൊറയൂര്‍ , ടി.കുട്ട്യാവ സംസാരിച്ചു. മുഹമ്മദാലി വളാഞ്ചേരി,അഷ്റഫ് പൈനാട,് ആസിഫ് കൊണ്ടോട്ടി, കട്ടുപ്പാറ ബഷീര്‍ ,കോയ മങ്കട, സി എച്ച് യൂസഫ് , നാസര്‍ താനൂര്‍, നൗഷാദ് മഞ്ചേരി, ജലീല്‍ കുരിക്കള്‍ ബീരാന്‍ തിരൂര്‍ ,സജീഷ് പാടാലി, സലീം തവനൂര്‍ , ഫാസില്‍ പുളിക്കല്‍ , സൈനുദ്ദീന്‍ കൊണ്ടോട്ടി , ഇസ്മയില്‍ പരപ്പനങ്ങാടി,നസീര്‍ ഏറനാട് ,മോന്‍കോട്ടക്കല്‍ , സൈദലവി നിലമ്പൂര്‍, നാസര്‍ അഞ്ചുടി, നൗഷാദ് ആലങ്ങാടന്‍, സെയ്ത് കുന്നുമ്മല്‍ , സലീം ഈസ്റ്റേണ്‍, നേതൃത്വം നല്‍കി.

Sharing is caring!