റേഷന്‍ ക്രമക്കേട് : മലപ്പുറത്തെ രണ്ട് റേഷന്‍ കടകള്‍ അടച്ചു പൂട്ടി
മഞ്ചേരി: റേഷന്‍ വിതരണത്തില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറനാട് താലൂക്കിലെ രണ്ട് പൊതുവിതരണ കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ മൂര്‍ക്കനാട് 42ാം നമ്പര്‍ റേഷന്‍ കട, മലപ്പുറം മുനിസിപ്പാലിറ്റിയിലെ കോട്ടപ്പടി 163ാം നമ്പര്‍ റേഷന്‍ കട എന്നിവയാണ് അന്വേഷണ വിധേയമായി അധികൃതര്‍ സസ്പെന്റ് ചെയ്തത്.
മൂര്‍ക്കനാട് റേഷന്‍കടയിലാണ് ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഏറനാട് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ലൈസന്‍സി കഴിഞ്ഞമാസം വിതരണം ചെയാനായി സ്വീകരിച്ച 363 കിലോ അരി റേഷന്‍കടയില്‍ എത്തിയില്ലെന്ന് കണ്ടെത്തി. കണക്കില്‍പ്പെടാത്ത റേഷന്‍കടയില്‍ അനധികൃതമായി സൂക്ഷിച്ച 340 കിലോ ഗോതമ്പ് പിടിച്ചെടുത്തു. അന്വേഷണ സംഘം റേഷന്‍ ഉപഭോക്താക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും തെളിവെടുപ്പ് നടത്തി. അന്ത്യോദയ, ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ചെയാനായി കൊണ്ടുവന്ന ഭക്ഷ്യോല്പ്പന്നങ്ങളാണ് തിരിമറി നടത്തിയത്. ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇത് രണ്ടാം തവണയാണ് കടയുടമ മൂര്‍ക്കനാട് സ്വദേശിയായ മുണ്ടോടന്‍ അബ്ദുറസാഖിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ഷൈനിയാണ് കോട്ടപ്പടി റേഷന്‍ കടയുടമ.
റേഷന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ സമീപ വാര്‍ഡിലെ റേഷന്‍കടയുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ഓഫീസര്‍ക്ക് സമര്‍പ്പിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ സി ടി ജയിംസ് പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കും. റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ എം വിനു, കെ അബ്ദുല്‍ അസീസ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]