ഓണം ബംബര്‍; ഒന്നാം സമ്മാനം 12കോടി മലപ്പുറത്ത് 90ലക്ഷം ലോട്ടറികള്‍ വില്‍ക്കും

മലപ്പുറം: ചരിത്രത്തിലാദ്യമായി 12 കോടി രൂപ ഒന്നാം സമ്മാനവുമായി കേരള സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറി വില്‍പ്പന തുടങ്ങി. വില്‍പ്പനയുടെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 90 ലക്ഷം ലോട്ടറികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം അഞ്ചുകോടിയും മൂന്നാംസമ്മാനം രണ്ടു കോടിയും നാലാ സമ്മാനം ഒരു കോടി രൂപയുമാണ്. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.
ജില്ല ലോട്ടറി ഓഫീസര്‍ ഇന്‍ചാര്‍ജ് സി.അജിത്കുമാര്‍, ജില്ലാഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്.കെ പ്രവീണ്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]