മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍തല്ല്
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് വയല്‍നികത്തി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്കുന്ന ഭരണസമതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞു. പ്രമേയം അവതരിപ്പിക്കാന്‍ അഡ്വ. കെ ഫിറോസ്ബാബു എഴുന്നേറ്റതോടെ യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ച് തടസപ്പെടുത്തി. നഗരസഭാ അധ്യക്ഷ വിഎം സുബൈദയുടെയും സ്ഥിരം സമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലിയുടെയും നേതൃത്വത്തിലുള്ള അംഗങ്ങള്‍ ഫിറോസ്ബാബുവിനെ കൈയേറ്റം ചെയാന്‍ ശ്രമിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ ഡെസ്ക്കില്‍ അടിച്ച് ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്ക്കരിച്ച് ഹാള്വിട്ടിറങ്ങി.
മഞ്ചേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും വയല്‍ നികത്തല്‍ വ്യാപകമാണ്. നഗരസഭാ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇത്. തുറക്കലില്‍ വയല്‍ നികത്തി വന്‍ കെട്ടിട സമുച്ചയം നിര്‍മിക്കാനായി നഗരസഭ അനുവാദം നല്കി. വയല്‍ നികത്താന്‍ നഗരസഭയുടെ വാഹനം ഉപയോഗിച്ചതും ഇതിന് തെളിവാണ്. ചട്ടങ്ങള്‍ ലംഘിച്ച് ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇതിനകം മണ്ണിട്ട് നികത്തിയത്. അനധികൃത നിര്‍മ്മാണവും വ്യാപകം. നഗരസഭാ അധികൃതരുടെ ഒത്താശയോടെയാണ് ഇത്. നഗരസഭാ അധികൃതര്‍ നടത്തിയ അഴിമതിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. ഇതു മൂടിവെക്കാനാണ് പ്രതിക്ഷത്തെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹാള്വിട്ടിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. യോഗം അഡ്വ. കെ ഫിറോസ്ബാബു ഉദ്ഘാടനം ചെയ്തു. കെ സി ഉണ്ണികൃഷ്ണന്, കൃഷ്ണദാസ് രാജ, അലവി മാര്യാട്, വിലാസിനി, ആയിഷ കാരാട്ട്, രജിത പ്രസംഗിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




