താനൂരില്‍ കോടീശ്വരനായ കള്ളന് പിടിയില്‍
താനൂര്‍: താനൂര്‍ കാട്ടിലങ്ങാടിയില്‍ കോടീശ്വരനായ കള്ളന് പിടിയില്‍, പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയ മോഷ്ടാവിനെ താനൂര്‍ സി.ഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്ക്വാഡും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് പിടികൂടിയത്. ചെര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങല്‍ തൊടി നൗഷാദ് (40) നെയാണ് താനൂര്‍ റെയില്‍വെ സേ്റ്റഷനില്‍ വെച്ച് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും മോഷണം നടത്തിയത്. രണ്ട് വീടുകളില്‍ നിന്നായി പതിമൂന്നര പവന് സ്വര്‍ണാഭരണവും പണവും മോഷണം നടത്തിയിരുന്നു. അടുത്ത ദിവസം മറ്റൊരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ രൂപം വീട്ടുകാര്‍ക്ക് അറിയാന്‍ സാധിച്ചതിനാല്‍ പോലീസിലും വിവരം ധരിപ്പിച്ചിരുന്നു. താനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അനേ്വഷിക്കുകയും റെയില്‍വെ സേ്റ്റഷനില്‍ ചില ദിവസങ്ങളില്‍ ഈ രൂപമുള്ള ആള് രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂര്‍ സേ്റ്റഷനില്‍ എത്തുന്ന മലബാര്‍ എക്സപ്രസില്‍ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാര്‍ എക്സപ്രസ് കേന്ദ്രീകരിച്ചായി അനേ്വഷണം. ഞായറാഴ്ച്ച രാത്രി കോഴിക്കോട് റെയില്‍വെ സേ്റ്റഷനില്‍ മലബാര്‍ എക്സപ്രസില്‍ കള്ളനെ കണ്ടെത്തി. ട്രെയിനില്‍ കള്ളനെ പിന്തുടര്ന്നപ്പോള് താനൂരില്‍ ഇറങ്ങുന്നത് കണ്ടു. റെയില്‍വെ സേ്റ്റഷനില്‍ വെച്ച് കള്ളനെ പിടികൂടി താനൂര്‍ പോലിസില്‍ വിവരം അറിയിച്ചു.
എ.എസ്.ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവര്‍ കള്ളനെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ പോലീസിനെ തള്ളി കള്ളന് ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പോലീസ് സേ്റ്റഷനിലേക്ക് കോണ്ടുപോവുകയായിരുന്നു. ചോദ്യം ചേയ്തപ്പോള്‍ കളവ് നടത്തിയത് സമ്മതിച്ചു. കൂടാതെ പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, എന്നിവിടങ്ങളിലായി 10-ഓളം കേസുകള്‍ ഉണ്ട്. എന്നാല്‍ തെളിവില്ലാതെ പല കേസുകളും വെറുതെ വിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നാട്ടില്‍ ഇയാള്‍ ഗള്‍ഫിലാണന്നാണ് അനേ്വഷണത്തില്‍ മനസ്സിലായത്. ആറ് മാസം കൂടുമ്പോള്‍ ഇയാള്‍ വീട്ടില്‍ വരികയാണ് പതിവ്. വരുമ്പോള്‍ വില പിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടാകും. ഇയാളുടെ കേസുകള്‍ നടത്താന്‍ നാല് വക്കീലുമാര്‍ ഉള്ളതായി ഇയാള്‍ പറഞ്ഞു. ചേര്‍പ്പുളശ്ശേരിയില്‍ ഇയാള്‍ക്ക് ഒന്നര കോടിയുടെ രണ്ട് ആഡംബര വീടുകള്‍ ഉണ്ട്. പ്രതിയുടെ പിന് തോളിലെ ബാഗിനുള്ളില്‍ മോഷണത്തിന് ഉപയോഗിക്കുന്ന സ്കൂര്‍ ഡ്രൈവറുകള്‍, കട്ടിംങ്ങ് പ്ലയര്‍, കൈയുറകള്‍, ടോര്‍ച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റര്‍, എന്നിവയുണ്ടായിരുന്നു താനൂര്‍ സി.ഐയെ കൂടാതെ എ എസ്.ഐ.രാജേഷ്, സി.പി.ഒമാരായ നിഷാന്ത്, നൗഷ്യല്, മുഹമ്മദ്, കിഷോര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയുടെ പേരില്‍ കേസെടുത്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു,
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]