മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്നാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയവിദ്യാലയം, ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ജില്ലയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്കും, തിരിച്ചുമുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ മഴക്കെടുതികളില്‍ നിന്ന രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ അവധി നല്‍കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. മദ്രസ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗനവാടി എന്നിവയ്ക്കും അവധി ബാധകമാണ്.
എന്നാല്‍ നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. അംഗനവാടി വര്‍ക്കേഴ്സ്, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് അവധി ബാധകമല്ല.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതല്‍ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ ധാരാളം സന്ദേശങ്ങളാണ് എത്തിയിരുന്നത്. കലക്ടര്‍ അവധി നല്കി എന്ന പേരില്‍ വ്യാജസന്ദേശങ്ങളും ധാരാളമായിരുന്നു. എന്നാല്‍ ഇന്ന് അവധി നല്‍കാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് കണ്ട് കലക്ടര്‍ വ്യാജ സന്ദേശങ്ങളെ തള്ളി മുന്നോട്ട് വന്നിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




