ഡിഗ്രി വദ്യാര്‍ഥി തിരൂര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

ഡിഗ്രി വദ്യാര്‍ഥി  തിരൂര്‍  പുഴയില്‍ ചാടി  ആത്മഹത്യ ചെയ്തു

തിരൂര്‍: ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി തിരൂര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. താനാളൂര്‍ വെള്ളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ് (20) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി ഇയാളെ കാണാതായിരുന്നു. ഞായറാഴ്ച രാത്രി തിരൂര്‍ പുഴക്ക് കുറുകെയുള്ള ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിനു മുകളില്‍ നിന്നും ആരോ പുഴയിലേക്ക് ചാടിയതായി അറിഞ്ഞു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തി.ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുത്തപ്പോഴാണ് അത് കാണാതായ ലബീബിന്റെയാണെന്നു വ്യക്തമായത്.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Sharing is caring!